Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിരന്തരം വേട്ടയാടി; രണ്ടുപേര്‍ അറസ്റ്റില്‍

വണ്ടൂര്‍: പീഡനപരമ്പര അവസാനിക്കുന്നില്ല, പെണ്‍കുട്ടികള്‍ നിരന്തരം വേട്ടയാടപ്പെടുകയാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ രണ്ടു പേരെ അറസ്റ്റ് ചെയ്തു. പോരൂര്‍ കോട്ടക്കുന്ന് തണ്ടുപാറക്കല്‍ ഷുക്കൂര്‍ (27), സുഹൃത്ത് തോട്ടുപറമ്പന്‍ താജുദ്ദീന്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

ഇവര്‍ പല തവണ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. ഷുക്കൂര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും താജുദ്ദീന്‍ ഒത്താശ ചെയ്തു കൊടുക്കുകയുമായിരുന്നു. ഇരുവരുടെയും ശല്യം സഹിക്കാനാകാതെ പെണ്‍കുട്ടിയെ ബന്ധുവീട്ടിലേക്ക് മാറ്റിയിരുന്നു. അവിടെയും ഇവര്‍ പെണ്‍കുട്ടിയെ ശല്യം ചെയ്യാനെത്തിയെന്നാണ് പറയുന്നത്.

ജില്ലാ പൊലീസ് മേധാവിക്കു ലഭിച്ച പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഇരുവരെയും പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button