International

തലയിലൂടെ വാഹനം കയറിയിറങ്ങിയ സൈക്കിള്‍ യാത്രികന്‍ രക്ഷപ്പെട്ടു; വീഡിയോ കാണാം

ബീജിംഗ്: തലയിലൂടെ വാഹനം കയറിയിറങ്ങിയ യുവാവ് അത്ഭുതകരമായി രക്ഷപ്പെട്ടു. ചൈനയിലാണ് ഞെട്ടിപ്പിക്കുന്ന കാഴ്ച കണ്ടത്. ഒരു സൈക്കിള്‍ യാത്രക്കാരനാണ് അപകടത്തില്‍പ്പെട്ടത്. റോഡില്‍ സിഗ്‌നലിനായി കാത്തു നില്‍ക്കുമ്പോഴായിരുന്നു അപകടം.

സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാന്‍ പിന്നോട്ട് എടുത്തു. സൈക്കിള്‍ യാത്രികനെ വാന്‍ ഇടിച്ചു വീഴ്ത്തുകയും, വാനിന്റെ ചക്രം അദ്ദേഹത്തിന്റെ കാല്‍ മുതല്‍ തല വരെ കയറിയിറങ്ങുകയും ചെയ്തു. വാഹനത്തിനടിയില്‍ ചലനമറ്റ് കിടക്കുന്ന സൈക്കിള്‍ യാത്രികനെ വാഹനത്തിനടിയില്‍ നിന്നും വലിച്ചു പുറത്തെടുക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതു കൊണ്ട് ജീവന്‍ നഷ്ടമായില്ല. സംഭവത്തിന്റെ യൂട്യൂബില്‍ വൈറലായിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button