NewsInternational

പതിവായി നീലച്ചിത്രം കണ്ട് ഭ്രമിച്ച 12-കാരന്‍ 9-കാരി സഹോദരിയെ ബലാത്സംഗത്തിനിരയാക്കി

ബ്രിട്ടൻ: ഇന്റര്‍നെറ്റിലൂടെ പതിവായി പോണ്‍ വീഡിയോകള്‍ കണ്ട് പ്രചോദിതനായ ബ്രിട്ടനിലെ 12 കാരന്‍ തന്റെ ഒമ്പത് വയസുകാരിയായ സഹോദരിയെ ബലാത്സംഗം ചെയ്തതിന് പിടിയിലായി.സ്ഥിരമായി നീലച്ചിത്രം കണ്ടതാണ് കുട്ടിയെ ഇത്തരം ഒരു പ്രവർത്തിയിലേക്ക് നയിച്ചതെന്നാണ് ഇത് സംബന്ധിച്ച് കോടതിയുടെ വിലയിരുത്തൽ.

സഹോദരി ലൈംഗിക ബന്ധത്തിന് സമ്മതിച്ചിരുന്നുവെന്നാണ് ആണ്‍കുട്ടിയുടെ വെളിപ്പെടുത്തൽ.എന്നാൽ സെക്സിന് വഴങ്ങിയില്ലെങ്കില്‍ അവളെ സഹോദരിയായി താന്‍ പരിഗണിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാണ് 12കാരന്‍ കുട്ടിയെ ബലാത്സംഗം ചെയ്തതെന്ന് പ്രോസിക്യൂട്ടർ കോടതിയില്‍ വെളിപ്പെടുത്തുകയുണ്ടായി.അതേ സമയം ഒറ്റപ്പെട്ട സ്ഥലത്ത് നിന്നായിരുന്നില്ല ഇവര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടിരുന്നതെന്നും മറിച്ച്‌ ഇവരുടെ വീടിന്റെ ബെഡ്റൂമില്‍ വച്ചായിരുന്നുവെന്നും വ്യക്തമായിട്ടുണ്ട്. പോണ്‍ വീഡിയോകള്‍ക്കായി 12 കാരന്‍ ഇന്റര്‍നെറ്റില്‍ സ്ഥിരമായി സെര്‍ച്ച്‌ ചെയ്തിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്.സഹോദരിയെ മാനഭംഗപ്പെടുത്തിയതിന് ആറ് ചാര്‍ജുകളാണ് 12കാരന് മേല്‍ ചുമത്തിയിരിക്കുന്നത്.വിചാരണയെ തുടര്‍ന്ന് ഡിസ്ട്രിക്‌ട് ജഡ്ജ് ജോടി ബോപ റായ് 12കാരനെ റഫറല്‍ ഓര്‍ഡറിന് ശിക്ഷിച്ചിരിക്കുകയാണ്. കൂടാതെ അഞ്ച് വര്‍ഷത്തേക്ക് സെക്ഷ്വല്‍ ഹാം പ്രിവന്‍ഷന്‍ ഓര്‍ഡര്‍ അഥവാ എസ്‌എച്ച്‌പിഒ ചുമത്തിയിട്ടുമുണ്ട്. ഇതനുസരിച്ച്‌ ആണ്‍കുട്ടി ഇപ്പോള്‍ സൂപ്പര്‍വൈസ്ഡ് ട്രീറ്റ്മെന്റ് യൂണിറ്റിലാണുള്ളത്.

shortlink

Post Your Comments


Back to top button