NewsInternationalGulf

മൊബൈല്‍ ആപ്പിലൂടെ ഇനി യു.എ.ഇ വിസക്ക് അപേക്ഷിക്കാം

ദുബായ് : ദുബായ് വിസ പ്രോസസിങ് സെന്ററാണ് (ഡി.വി.പി.സി) വിസ അപേക്ഷാ നടപടിക്രമങ്ങള്‍ പൂര്‍ണമായും മൊബൈല്‍ ഫോണില്‍ നിര്‍വഹിക്കാവുന്ന ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്.ഇനി മുതല്‍ ലോകത്തിന്റെ ഏത് കോണില്‍ നിന്നും മൊബൈല്‍ ആപ്ലിക്കേഷനിലൂടെ യു.എ.ഇ വിസക്ക് അപേക്ഷ നല്‍കാം.ഡി.വി.പി.സി ഗ്ലോബല്‍ എന്ന പേരിലുള്ള ആപ്ലിക്കേഷന്‍ സ്മാര്‍ട്ട് ഫോണ്‍ ടാബ്ലറ്റ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നോ ഡൗണ്‍ലോഡ് ചെയ്യാം.പണമിടപാട് സാധ്യമാവുന്ന ആപ്ലിക്കേഷനില്‍ പ്രൊഫൈല്‍ തയാറാക്കാനും വിവരങ്ങള്‍ അപ്പ് ലോഡ് ചെയ്യാനും ഡൗണ്‍ലോഡ് ചെയ്യാനും സൗകര്യമുണ്ടാവും.

96 മണിക്കൂര്‍, 30 ദിവസം, 90 ദിവസം കാലാവധികളുള്ള വിസക്ക് ആപ്ലിക്കേഷനിലൂടെ അപേക്ഷ സമര്‍പ്പിക്കാനാവും.തത്സമയ വിസ അപേക്ഷ, ഒറ്റത്തവണ പ്രൊഫൈല്‍ തയറാക്കല്‍, ക്രെഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് പണമടക്കല്‍ രീതി എന്നിവ ആപ്ലിക്കേഷന്റെ സവിശേഷതയാണ്.യു.എ.ഇ വിസ സംബന്ധിച്ച എല്ലാ വിവരങ്ങളും ആപ്ലിക്കേഷനില്‍ ലഭ്യമാണ്.മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിസക്ക് അപേക്ഷിക്കുന്നവര്‍ അവരുടെ എമിറേറ്റ്സ് വിമാനം പുറപ്പെടുന്നതിന് നാല് അന്താരാഷ്ട്ര പ്രവൃത്തി ദിനങ്ങള്‍ക്ക് മുമ്പ് അപേക്ഷക്കേണ്ടതാണ്. ഒപ്പം എക്സ്പ്രസ് വിസ സേവനത്തിലൂടെ രണ്ട് അന്താരാഷ്ട്ര പ്രവൃത്തി ദിനങ്ങള്‍ക്ക് മുൻപും അപേക്ഷിക്കാന്‍ സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button