Uncategorized

ഭാരതം കണ്ട ഏറ്റവും വിപ്ലവകരമായ സാമ്പത്തിക പരിഷ്കാരം : കള്ളപ്പണക്കാരുടെയും രാജ്യദ്രോഹികളുടെയും മര്‍മ്മം നോക്കി മോദി ഏല്‍പ്പിച്ച പ്രഹരം.

കെ.വി.എസ് ഹരിദാസ്

അഞ്ഞൂറ്, ആയിരം രൂപയുടെ നോട്ടുകൾ പിൻവലിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ സുപ്രധാന തീരുമാനം സാർവത്രികമായി സ്വാഗതം ചെയ്യപ്പെട്ടപ്പോൾ കേരളത്തിന്റെ ധനകാര്യ മന്ത്രി തോമസ് ഐസക്കിന് മാത്രം വലിയ വിഷമം. നരേന്ദ്ര മോഡി സർക്കാരിന്റെ ഒരു ‘മാസ്റ്റർ സ്ട്രോക്ക്’ ആയിരുന്നു ആ തീരുമാനം. അത് കള്ളപ്പണമുള്ളവരെയും കള്ളനോട്ടുവെച്ചു കളിച്ചവരെയും വല്ലാതെ ആശങ്കയിലാഴ്ത്തി. അതിലാശങ്ക ഇല്ല; അത്തരം പ്രതികരണങ്ങൾ അവരില്നിന്നെല്ലാം സർക്കാർ പ്രതീക്ഷിച്ചിരുന്നു എന്നതാണ് വസ്തുത.

പക്ഷെ തോമസ് ഐസക്ക് എന്തിനാണ് ഇത്ര വിഷമിക്കുന്നത് എന്നത് മനസിലാവുന്നില്ല. അദ്ദേഹം ഇത്തരമൊരു പ്രശ്നത്തിൽച്ചെന്നു പെടുന്നയാളല്ലല്ലോ. ഒരു ദിവസം ബാങ്ക് അടച്ചിട്ടത്, ട്രഷറിയിൽ നോട്ടുകൾ സ്വീകരിക്കാൻ കഴിയാത്തത് എന്നിവയെല്ലാം വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് തോമസ് ഐസക് പറയുന്നത്. ധനകാര്യ പ്രതിസന്ധിയെന്നും മറ്റും അതിനെ വിശേഷിപ്പിക്കുന്നു. എത്രയോ തവണ ട്രഷറി അടച്ചിടുകയും കാൽ കാശു നല്കാതിരുന്നതുമായ എത്രയോ നാളുകൾ കേരളത്തിന്റെ മുന്നിലുണ്ടായിട്ടുണ്ട്. അന്നൊന്നുമില്ലാത്ത വിഷമം എന്താണ് തോമസ് ഐസക്കിനെ വിഷമിപ്പിക്കുന്നത്?. സാമ്പത്തിക മേഖലയെ വല്ലാതെ ബാധിക്കുമത്രേ. കള്ളനോട്ട് ചിലരെയെല്ലാം വിഷമിപ്പിക്കുമെന്നതാണ് ഇവിടെ കാണേണ്ടത് എന്ന് തോന്നുന്നു.
മുൻപ് 1978 -ൽ മൊറാർജി ദേശായിയുടെ നേതൃത്വത്തിലുള്ള ജനത സർക്കാരാണ് അയ്യായിരം, പതിനായിരം രൂപയുടെ കറൻസികൾ പിൻവലിച്ചത്. അന്ന് അതിനായി പറഞ്ഞിരുന്നതും കള്ളപ്പണം തടയലാണ്. പക്ഷെ അന്ന് അവർ ലക്ഷ്യമിട്ടത് കോൺഗ്രസിനെയും ഇന്ദിര ഗാന്ധിയെയുമായിരുന്നു. തിരഞ്ഞെടുപ്പിൽ ദയനീയമായി തോറ്റ ഇന്ദിരയുടെ കയ്യിൽ കോടിക്കണക്കിനുരൂപയുടെ കള്ളപ്പണമുണ്ടെന്നായിരുന്നു സർക്കാരിന്റെ വിലയിരുത്തൽ. ഇന്നിപ്പോൾ അത്തരമെന്തെങ്കിലും സാദ്ധ്യതകൾ സർക്കാർ കണ്ടിട്ടുണ്ടോ എന്നത് വ്യക്തമല്ല. എന്നാൽ ഈ തീരുമാനത്തിന്റെ പ്രത്യാഘാതങ്ങൾ വളരെ വലുതാണ്. അതിന്റെ സൂചനതന്നെയാവണം കേരളത്തിലെ ചിലരിൽ നാം കണ്ടത്. മടിയിൽ ഖനമില്ലാത്തവർ എന്തിനാണ് വിഷമിക്കുന്നത്?

ഇപ്പോൾ വ്യക്തികളുടെ കയ്യിലുള്ള 500 , 1000 രൂപയുടെ കറൻസികൾ മാറാൻ വ്യവസ്ഥയുണ്ട്. നവംബര് ഒൻപതിന് ഒരു ദിവസം മാത്രമേ ബാങ്ക് തുറക്കാതുള്ളൂ. അതുകഴിഞ്ഞാൽ എ ടി എം മുഖേനയും ബാങ്ക് വഴിയും പോസ്റ്റ് ഓഫീസ് മുഖേനയും നോട്ടുകൾ മാറ്റിവാങ്ങാം. ഇത്തരം കറൻസി നോട്ടുമായി ചെന്നാൽ, നിങ്ങളുടെ തിരിച്ചറിയൽ കാർഡ് നൽകിയാൽ, പുതിയ കറൻസി നിങ്ങൾക്ക്‌ ലഭിക്കും. എന്നാൽ വീട്ടിൽ കുന്നുകൂട്ടിവെച്ചിരിക്കുന്ന കണക്കിൽ പെടാത്ത കറൻസി നോട്ടുകൾ ബാങ്കിൽച്ചെന്ന് മാറ്റിയെടുക്കാൻ വിഷമമാകും. അതിനായി ചെല്ലുമ്പോൾ അത് കണക്കിൽ പെടും. മറ്റൊന്ന് കള്ളനോട്ട്‌ അവിടെ മാറാൻ കഴിയുകയുമില്ല. അതായത് , കള്ളനോട്ടുകൾ അപ്രത്യക്ഷമാവും. രണ്ട്‌ , കണക്കിൽ പെടാത്ത പണം ബാങ്കിലെത്തിച്ചാൽ പിടികൂടപ്പെടും. കണക്കിൽപ്പെടാത്ത പണം സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ എല്ലാവര്ക്കും സർക്കാർ കുറെ ദിവസങ്ങൾ അനുവദിച്ചത് ഓർമ്മിക്കുക. അതുകഴിഞ്ഞും കള്ളപ്പണം സൂക്ഷിക്കുന്നവർ പിടികൂടപ്പെടേണ്ടവർ തന്നെയാണല്ലോ.

വൻകിട ബിനാമി കച്ചവടക്കാർ, കള്ളപ്പണം കൈകാര്യം ചെയ്യുന്നവർ എന്നിവർക്കെല്ലാം വിഷമമുണ്ടാവും. അതിലുപരി എനിക്ക് തോന്നുന്നത് ഇത് ബാധിക്കാൻ സാധ്യതയുള്ളത് കുറെ രാഷ്ട്രീയകക്ഷികളെയാവും. അഴിമതിയുടെയും കള്ള കച്ചവടത്തിലൂടെയുമൊക്കെ പണമുണ്ടാക്കി സൂക്ഷിച്ചുവെക്കുന്നവരെ ഇത് സ്വാഭാവികമായും വല്ലാതെ ബാധിക്കും. ഇതൊരു തിരഞ്ഞെടുപ്പുവർഷമാണ് എന്നതുകൂടി കണക്കിലെടുക്കുക. സുപ്രധാനമായ ചില സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നു. അവിടെക്കായി കരുതിവെച്ച കള്ളപ്പണം ഇനി വെളിച്ചത്തുകാണിക്കാൻ കഴിയാതെ വന്നാൽ അതിശയിക്കാനില്ല.

shortlink

Related Articles

Post Your Comments


Back to top button