Kerala

കൊച്ചിയില്‍ നാളെ വാഹനപണിമുടക്ക്

കൊച്ചി: സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് കെ. എന്‍. ഗോപിനാഥിന് നേരെയുള്ള ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ എറണാകുളം ജില്ലയില്‍ ബുധനാഴ്ച വാഹനപണിമുടക്കിന് ഓട്ടോ-ടാക്സി തൊഴിലാളി യൂണിയന്‍ ആഹ്വാനം ചെയ്തു. ഇന്നു ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് പാലാരിവട്ടത്ത് ഓട്ടോ-ടാക്സി തൊഴിലാളികള്‍ സംഘടിപ്പിച്ച യൂബര്‍ ടാക്സിക്കെതിരായ സമരം ഉദ്ഘാടനം ചെയ്തശേഷം തിരിച്ചുപോവുമ്പോഴായിരുന്നു കെ.ആര്‍ ബേക്കറിക്ക് സമീപത്തു വച്ച്‌ ഗോപിനാഥിന് കഴുത്തിന് പുറകില്‍ കുത്തേറ്റത്.

നാട്ടുകാര്‍ ഗോപിനാഥിനെ ഉടനെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ അടിയന്തര ഓപ്പറേഷന് വിധേയനാക്കി. ഗോപിനാഥിനെ കുത്തിയ വടകര സ്വദേശി ഉണ്ണികൃഷ്ണനെ പാലാരിവട്ടം പൊലീസ് കസ്റ്റഡിയിലെടുത്തു.പാലാരിവട്ടം യൂബര്‍ ഓഫീസിന് മുൻപില്‍ ഓട്ടോ തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ച്‌ ഉദ്ഘാടനം ചെയ്ത ശേഷം സുഹൃത്തിന്റെ സ്കൂട്ടറില്‍ കയറുന്നതിനിടെ ആയിരുന്നു ഗോപിനാഥിന് കുത്തേറ്റത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button