International

ട്രംപ് വൈറ്റ് ഹൗസിലെത്തുമ്പോള്‍ വിജയിക്കുന്നത് ചാണക്യന്റെ പ്രവചനം

വാഷിങ്ടണ്‍: വിവാദങ്ങള്‍ക്കും പ്രവചനങ്ങള്‍ക്കുമൊടുവില്‍ പ്രതീക്ഷിക്കാത്ത വിജയം സ്വന്തമാക്കിയ ഡൊണാള്‍ഡ് ട്രംപിന്റെ ദൈവം ചാണക്യനാണ്. ചെന്നൈയിലെ രാഷ്ട്രീയ പണ്ഡിതനായ മീന്‍ ചാണക്യനാണ് ഇതിലൂടെ വിജയിച്ചത്. ട്രംപ് തന്നെ അമേരിക്കയുടെ തലപ്പത്ത് എത്തുമെന്ന് നേരത്തെ തന്നെ ചാണക്യന്‍ പ്രവചിച്ചിരുന്നു.

പോള്‍ നീരാളിക്ക് ശേഷം വെള്ളത്തിനടിയില്‍ നിന്നുള്ള പ്രവചനവുമായി ശ്രദ്ധേയനാകുന്ന താരമാണ് ചാണക്യ. കൊതുകുകളെ കുറിച്ചും മലേറിയയെ കുറിച്ചും അവബോധം വളര്‍ത്താന്‍ നടത്തിയ പരിപാടിയ്ക്ക് ഇടയിലാണ് ചാണക്യ പ്രവചനം നടത്തിയത്. ഹിലരി ക്ലിന്റണെതിരെ മികച്ച വിജയമാണ് ട്രംപ് കരസ്ഥമാക്കിയത്. അങ്ങനെ നാല്‍പ്പത്തിയഞ്ചാം പ്രസിഡന്റായി ട്രംപെത്തി.

276 ഇലക്ടറല്‍ വോട്ടുകളോടെയാണ് മുഖ്യ എതിരാളിയായ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണെ പിന്തള്ളി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത്. ട്രംപിനെതിരെയാണ് ഭൂരിഭാഗം പേരും നിലനിന്നിരുന്നത്. അപ്രതീക്ഷിതമായിരുന്നു ട്രംപിന്റെ വിജയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button