International

മൊസൂള്‍ കീഴടക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണ്ണായക പുരോഗതി കൈവരിച്ച് ഇറാഖി സേന

ബഗ്ദാദ് : ഭീകരസംഘടനയായ ഐഎസിന്‍റെ  ശക്തികേന്ദ്രങ്ങൾ പിടിച്ചെടുക്കാൻ ഇറാഖിലും സിറിയയിലും സേനാ മുന്നേറ്റം. മൊസൂളിൽനിന്നു 30 കിലോമീറ്റർ അകലെയുള്ള ഹമാം അൽ അലിൽ പട്ടണം ഇറാഖ്സേന തിരിച്ചുപിടിച്ചു.

ഐഎസ് നിയന്ത്രിത മേഖലയിൽ വ്യാപകമായ കൂട്ടക്കൊലകൾ നടന്നിട്ടുണ്ടെന്നാണു വിവരം. തലയറ്റ നൂറോളം മൃതദേഹങ്ങൾ അടക്കം ചെയ്ത കൂട്ടക്കുഴിമാടം മേഖലയിൽ കണ്ടെത്തിയതായി ഇറാഖ് സേന അറിയിച്ചു. ഹമാമിൽനിന്നു കണ്ടെത്തിയ മൃതദേഹങ്ങൾ ആരുടേതാണെന്നും വ്യക്തമായില്ല. കഴിഞ്ഞമാസം ഇതെ പ്രദേശത്താണ് ഇറാഖ് സുരക്ഷാസേനയിലെ മുൻ ഉദ്യോഗസ്ഥരെ ഐഎസ് പരസ്യമായി വധിച്ചത്.

ഇറാഖിലും സിറിയയിലുമായി ഭീകരസംഘടനയുടെ നിയന്ത്രണത്തിൽ അവശേഷിക്കുന്ന പ്രധാനപട്ടണങ്ങളാണു മൊസൂളും റഖയും.

ഞായറാഴ്ച ആരംഭിച്ച സിറിയൻ വിമത സഖ്യസേനയുടെ സൈനിക നീക്കം റഖ നഗരത്തിനു 10 കിലോമീറ്റർ അകലെ എത്തിയെന്നാണു പ്രാഥമിക വിവരം.

ഇറാഖ് സുരക്ഷാസേനയിലെ മുൻ അംഗങ്ങളായ 295 പേരെ മൊസൂളിനു സമീപം ഐഎസ് തട്ടിക്കൊണ്ടുപോയി. ഹമാം അൽ അലിൽ ഇറാഖ് സേന വളഞ്ഞതോടെ അവിടെ നിന്നു പിൻവാങ്ങിയ ഭീകരർ അവർക്കൊപ്പം 1500 കുടുംബങ്ങളെയും ബലമായി ഒഴിപ്പിച്ചുകൊണ്ടുപോയെന്നും , മേഖലയിലെ 10 ഗ്രാമങ്ങൾ വിമതരുടെ പിടിയിലായാതായും യുഎൻ മനുഷ്യാവകാശ സംഘടനകൾ അറിയിച്ചു.

കഴിഞ്ഞയാഴ്ച തട്ടി കൊണ്ട് പോയ കുടുംബങ്ങളെ മൊസൂൾ വിമാനത്താവളത്തിലേക്ക് കൊണ്ടുപോയെന്നാണ് സൂചന.

shortlink

Post Your Comments


Back to top button