NewsIndia

കള്ളപ്പണക്കാരെ കണ്ടെത്താന്‍ എന്തിനും തയ്യാറായി മോദി സര്‍ക്കാര്‍ : ലോകസാമ്പത്തിക ചരിത്രത്തിലെ ഏറ്റവും നിര്‍ണായക തീരുമാനം

ന്യൂഡല്‍ഹി : ലോകസാമ്പത്തിക ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തുന്ന നിര്‍ണായക തീരുമാനമാണ് കഴിഞ്ഞ ദിവസം രാത്രി നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പിലാക്കിയത്. കള്ളപ്പണത്തിനെതിരായ മിന്നലാക്രമണം എന്നാണ് കറന്‍സി പിന്‍വലിക്കലിനെ സോഷ്യല്‍മീഡിയ വിശേഷിപ്പിച്ചത്. രാജ്യത്തെ കള്ളപ്പണക്കാരെ ഒറ്റയടിക്ക് ഇടിച്ചിരുത്തിയ തീരുമാനമായിരുന്നു ഇത്. വരാനിരിക്കുന്ന പുതിയ കറന്‍സികള്‍ വ്യാജനോട്ടും കള്ളപ്പണവും പൂര്‍ണമായും ഇല്ലാതാക്കുമെന്നാണ് കരുതുന്നത്. പാതാളത്തില്‍ ഒളിച്ചിരുന്നാല്‍ പോലും രക്ഷയില്ലെന്ന് സിനിമ സ്‌റ്റൈലില്‍ പറയുന്ന പോലെയാണ് കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. രാജ്യത്തെ കള്ളപ്പണം എത്രത്തോളമുണ്ടെന്ന് ഇന്ന് ഒരാള്‍ക്കു പോലും കൃത്യമായി പറയാനാകില്ല. കടലാസു നോട്ടുകള്‍ എത്രത്തോളമുണ്ടെന്ന് ആര്‍ക്കും കൃത്യമായി പറയാനാകില്ല.

എന്നാല്‍ ഇത്തരം കള്ളപ്പണക്കാരെ പിടിക്കാന്‍ സാങ്കേതിക സംവിധാനങ്ങള്‍ക്കു മാത്രമേ സാധിക്കൂവെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കി കഴിഞ്ഞു. വരാനിരിക്കുന്ന 2000, 500 കറന്‍സികള്‍ അത്യാധുനിക സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണ് പുറത്തിറക്കിയിരിക്കുന്നത്. ഭൂമിക്കടിയില്‍ ഒളിപ്പിച്ചാല്‍ പോലും കണ്ടെത്താന്‍ കഴിയുമെന്ന് ചുരുക്കം. ഇതിനായി ഇനി പുറത്തിറങ്ങുന്ന കറന്‍സികളിലെല്ലാം നാനോ ജിപിഎസ് ചിപ്പുകള്‍ ഘടിപ്പിക്കും. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ട് വന്നിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങളിലും സോഷ്യല്‍മീഡിയയിലും കൃത്യമായ വിവരങ്ങളാണ് പ്രചരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button