NewsInternational

അമേരിക്ക പുകയുന്നു

വാഷിംഗ്ടണ്‍: റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാരനായി തുടങ്ങി റിയാലിറ്റി ഷോ താരമായി മാറിയ ഡോണള്‍ഡ് ജെ.ട്രംപ് (70) ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളും ആസ്ഥാന പണ്ഡിതന്മാരുമെല്ലാം ഹിലറിയുടെ വിജയമാണു പ്രവചിച്ചിരുന്നത്. എന്നാല്‍, എല്ലാ പ്രവചനങ്ങളെയും അട്ടിമറിച്ചു ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെത്തന്നെ അമേരിക്കയുടെ വിവിധ പ്രദേശങ്ങളില്‍ പ്രതിഷേധവും സംഘര്‍ഷവും നടന്നു. രാജ്യവ്യാപകമായി ഏറ്റുമുട്ടലുകളും തീവയ്ക്കലുകളും നടക്കുന്നുണ്ട്. ചിലയിടങ്ങളില്‍ യു.എസ് പതാക പ്രതിഷേധക്കാര്‍ കത്തിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. വൈറ്റ്ഹൗസിനു പുറത്തും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. കുടാതെ യൂണിവേഴ്‌സിറ്റികളിലും പ്രതിഷേധം ശക്തമാകുന്നു. ബെര്‍ക്ലി, ഇര്‍വിന്‍, ഡേവിസ്, സാന്‍ ഹൊസേ എന്നീ സംസ്ഥാനങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നതായും ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു.

shortlink

Post Your Comments


Back to top button