KeralaNews

നോട്ട് അസാധുവാക്കല്‍ നടപടി: വെള്ളിടി വെട്ടിയ അവസ്ഥയില്‍ ഹവാല ഇടപാടുകാര്‍

പെരിന്തൽമണ്ണ: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ റദ്ദാക്കിയതോടെ തിരിച്ചടിയേറ്റത് ഹവാല ഇടപാടുകാര്‍ക്ക് .കുഴല്‍പ്പണ സംഘങ്ങള്‍ക്ക് കാര്യമായ വേരോട്ടമുള്ള മലബാര്‍ മേഖലയില്‍ വന്‍തിരിച്ചടി നേരിട്ടതായാണ് സൂചന.മലപ്പുറത്തേക്ക് കൊണ്ടുവന്ന മതിയായ രേഖകളില്ലാത്ത പണം അടുത്തിടെ പാലക്കാട്ടുനിന്ന് പിടികൂടിയിരുന്നു. രണ്ടുകേസുകളിലായി ഒന്നരക്കോടിയും മറ്റൊരു കേസില്‍ 13.5 ലക്ഷവുമാണ് പിടികൂടിയത്.മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണ, കൊണ്ടോട്ടി, എന്നിവയ്ക്കുപുറമേ വയനാട്ടില്‍ നിന്നും അടുത്തകാലത്ത് വന്‍തോതില്‍ കുഴല്‍പ്പണം പിടിച്ചെടുത്തിട്ടുണ്ട്.

എന്നാൽ വിവരമറിയാതെ കഴിഞ്ഞ ദിവസം വരെയും അനധികൃത ഇടപാട് നടത്തിയവരുണ്ട്. അതേ സമയം എത്തിക്കാമെന്നേറ്റ തുകയുമായി ബുധനാഴ്ച രാവിലെയെത്തിയ കുഴല്‍പ്പണ വിതരണക്കാരില്‍ നിന്ന് 1000, 500 നോട്ടുകള്‍ സ്വീകരിക്കാന്‍ ഇടപാടുകാര്‍ വിസമ്മതിച്ചതായാണ് വിവരം.നോട്ടുകള്‍ ബാങ്കുകളില്‍ മാറ്റിവാങ്ങാന്‍ അവസരമുണ്ടെങ്കിലും കൃത്യമായ രേഖകളും അനുബന്ധവിവരങ്ങളും കൈമാറേണ്ടിവരുന്നതിനാല്‍ ഹവാല ഇടപാടുകാര്‍ക്ക് ഇതിനാവില്ല. ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കണമെങ്കിലും രേഖകള്‍ ആവശ്യമാണ്.ബാങ്കുകളില്‍ നോട്ടുകള്‍ മാറിക്കിട്ടുന്നതിന് നിയന്ത്രണങ്ങള്‍ വന്നതോടെ മണി എക്‌സ്‌ചേഞ്ച് സ്ഥാപനങ്ങളിലൂടെ വിദേശ കറന്‍സികള്‍ ആക്കുവാനും ശ്രമമുണ്ടായി. എന്നാൽ റദ്ദാക്കിയ ഇന്ത്യന്‍ കറന്‍സികള്‍ സ്ഥാപനങ്ങള്‍ സ്വീകരിക്കാത്തതോടെ ഈ ശ്രമവും പരാജയപ്പെടുകയായിരുന്നു.ഇതോടെ ഹവാല ഇടപാടുകാർ വളയും എന്ന കാര്യം ഉറപ്പാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button