Latest NewsKeralaNews

പെരിന്തൽമണ്ണയിൽ 156 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

മലപ്പുറം: പെരിന്തൽമണ്ണയിൽ മീൻ വണ്ടിയിൽ കടത്താൻ ശ്രമിച്ച 156 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. 78 പൊതികളിലായി മിനി പിക്കപ്പ് ലോറിയിൽ കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികൾ പിടിയിലായത്. കണ്ണൂർ സ്വദേശികളായ കാരാട്ട്കുന്ന് മുഹമ്മദ് റാഹിൽ(22), കൂളംബസാർ ഹർഷാദ് (25) എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് പുലർച്ചെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

പിടികൂടിയ കഞ്ചാവിന് വിപണിയിൽ അൻപത് ലക്ഷത്തിലധികം രൂപവിലമതിക്കുമെന്നാണ് വിവരം. മീൻ കൊണ്ടുപോകുന്ന വണ്ടിയുടെ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്. അറസ്റ്റിലായവരുടെ പേരിൽ നേരത്തെയും കഞ്ചാവ് കേസുണ്ടെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button