NewsInternational

ട്രംപ് വിരുദ്ധ റാലിക്കിടെ വെടിവയ്പ്പ്

വാഷിങ്ങ്​ടൺ: ഡോണാൾഡ്​ ട്രംപിന്റെ വിജയത്തിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം പ്രതിഷേധം. ട്രംപിന്റെ വിജയത്തിനെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവർക്ക്​ നേരെ വെടിവെപ്പ് ഉണ്ടായി​. സിയാറ്റിലിലെ തേർഡ്​ അവന്യൂവിലാണ്​ പ്രതിഷേധക്കാർക്കു നേരെ​ അക്രമി വെടിവെച്ചത്​. അഞ്ചു പേർക്ക് വെടിവയ്പ്പിൽ പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്​.

എന്നാൽ ട്രംപ്​ വിരുദ്ധ പ്രതിഷേധവുമായി ബന്ധപ്പെട്ടല്ല വെടിവയ്‌പ്പെന്നും വ്യക്​തിപരമായ പ്രശ്​നങ്ങളാകാം ഇതിനു പിന്നിലെന്ന്​ കരുതുന്നതായും പോലീസ്​ അറിയിച്ചു. വാക്കു തർക്കങ്ങൾ നടന്നിട്ടുണ്ടെന്നും​ കരുതുന്നു. അക്രമി ആൾക്കൂട്ടത്തിലേക്ക്​ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിനുശേഷം ഇയാൾ ഒാടി രക്ഷ​പ്പെട്ടു. അക്രമംനടന്ന ഉടൻ പോലീസും ഫയർഫോഴ്​സും സ്​ഥലത്തെത്തിയിട്ടുണ്ട്​.

shortlink

Related Articles

Post Your Comments

Related Articles


Back to top button