Kerala

പല മന്ത്രിമാരും ഹൃദയസ്തംഭനം വന്ന് മരിച്ചേനെ എന്ന് ആര്‍ ബാലകൃഷ്ണപിള്ള

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പ്രഖ്യാപനത്തിനോട് കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള പ്രതികരിച്ചതിങ്ങനെ. നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സംഭവിച്ചിരുന്നതെങ്കില്‍ പല മന്ത്രിമാരും ഹൃദയസ്തംഭനം വന്ന് മരിച്ചേനെ. അഴിമതിയില്‍ മുങ്ങി തപ്പിയ യുഡിഎഫിനെ വിമര്‍ശിച്ചു കൊണ്ടാണ് ആര്‍ ബാലകൃഷ്ണപിള്ളയുടെ പ്രതികരണം.

അഴിമതിയുടെ കറവപ്പശുക്കളായി വകുപ്പുകളെ മാറ്റിയവരാണ് പഴയ പല മന്ത്രിമാരും. അവരുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപി ജയരാജന്‍ അപരാധം ചെയ്തിട്ടില്ലെന്നും ബാലകൃഷ്ണപിള്ള പറഞ്ഞു. ഇപ്പോഴും അഴിമതിക്ക് കുറവൊന്നും വന്നിട്ടില്ല. ഉദ്യോഗസ്ഥരുടെ അഴിമതി തുടച്ചുനീക്കാന്‍ ഈ സര്‍ക്കാരിനും കഴിഞ്ഞിട്ടില്ലെന്നും ബാലകൃഷ്ണപിള്ള പറയുന്നു.

ശബരിമല പ്രശ്‌നത്തിലും അദ്ദേഹം പ്രതികരിച്ചു. ഒരു സമുദായത്തിന്റെയും ആധ്യാത്മിക കാര്യങ്ങളില്‍ സര്‍ക്കാരോ, കോടതിയോ ഇടപെടരുതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button