Kerala

സ്വവര്‍ഗ്ഗ അനാശ്യാസ്യവും; കോട്ടയത്ത് പിടിയിലായ സെക്‌സ് റാക്കറ്റില്‍ രണ്ട് സീരിയല്‍ നടിമാരും പ്രവാസിയും

കോട്ടയം: കോട്ടയത്ത് കഴിഞ്ഞ ദിവസം പിടിയിലായ സെക്‌സ് റാക്കറ്റ് പ്രതികളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആഡംബര ഫ്‌ളാറ്റിലെ അനാശാസ്യ കേന്ദ്രത്തില്‍ നിന്നും പിടിയിലായവരില്‍ രണ്ട് സ്വവര്‍ഗ്ഗാനുരാഗികളായ സീരിയല്‍ നടിമാരും രണ്ട് പ്രവാസികളും ഉള്‍പ്പെട്ടിരുന്നതായി പോലീസ് വ്യക്തമാക്കുന്നു. 15 പേരെയാണ് കോട്ടയത്തു നിന്ന് അനാശാസ്യത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരുന്നത്.

പത്ത് സ്ത്രീകളെയും അഞ്ച് പുരുഷന്മാരുമാണ് പോലീസിന്റെ പിടിയിലായത്. ഇതില്‍ മൂന്നു പേര്‍ സീരിയല്‍ നടികളായിരുന്നു. മൂന്നു പ്രവാസികളും ഉണ്ടായിരുന്നു. കോട്ടയം സംക്രാന്തിയിലെ ആഡംബര ഫ്‌ളാറ്റില്‍വെച്ചാണ് ഇവരെ പിടികൂടിയത്. ഒരു പുരുഷനൊപ്പം നാല് സ്ത്രീകളായിരുന്നു ഒരു മുറിയിലുണ്ടായിരുന്നത്. ഇവര്‍ അര്‍ധനഗ്നാവസ്ഥയിലുമായിരുന്നു.

ആവശ്യക്കാരില്‍ നിന്നും ഒരു രാത്രിക്ക് 10,000 മുതല്‍ 15,000 വരെയായിരുന്നു ഈടാക്കിയിരുന്നത്. കൊച്ചിയിലെ സെക്‌സ് റാക്കറ്റിന്റെ മറ്റൊരു ശാഖയാണ് കോട്ടയത്ത് പ്രവര്‍ത്തിച്ചിരുന്നതെന്നും സംശയമുണ്ടെന്ന് പോലീസ് പറയുന്നു. സ്വവര്‍ഗ്ഗ അനാശ്യാസത്തിനും ഇവര്‍ അവസരം ഒരുക്കിയിരുന്നു. പോലീസ് എത്തിയെന്നറിഞ്ഞ ഇവര്‍ റൂം തുറക്കാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് വാതില്‍ പൊളിച്ചാണ് ഇവരെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button