India

നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ സൈന്യം വധിച്ചു

ബാരാമുള്ള : ബാരാമുള്ളയിലെ രാംപൂര്‍ സെക്ടറില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ ഇന്ത്യന്‍ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചയോടെയാണ് നുഴഞ്ഞുകയറ്റത്തിനു ശ്രമിച്ച ഭീകരരെ സൈന്യം വകവരുത്തിയത്. ഇന്നലെ ജമ്മുവിലെ കുപ്‌വാര ജില്ലയില്‍ പാക്് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികന്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് അതിര്‍ത്തി പ്രദേശങ്ങളില്‍ സൈന്യം സുരക്ഷ ശക്തമാക്കിയ സാഹചര്യത്തിലാണ് തീവ്രവാദികളുടെ നുഴഞ്ഞുകയറ്റ ശ്രമത്തെ പരാജയപ്പെടുത്തിയത്.

പാക് സൈന്യത്തില്‍ നിന്നുള്ള വെടിവെയ്പ്പ് രൂക്ഷമായതോടെ ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു തുടങ്ങിയിരുന്നു. നിരവധി പാകിസ്താന്‍ പോസ്റ്റുകള്‍ക്കു നേരെ സൈന്യം വെടിയുതിര്‍ത്തു. ചൊവ്വാഴ്ച മുതല്‍ പ്രകോപനമില്ലാതെ പാക് സൈന്യം ഇന്ത്യന്‍ പോസ്റ്റുകള്‍ക്കു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവം നടന്ന പ്രദേശത്തു നിന്നും തീവ്രവാദികള്‍ കൈവശം വച്ചിരുന്ന ഒരു എകെ 47 തോക്കും സൈന്യം കണ്ടെടുത്തിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി അന്വേഷണം പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button