India

ടാറ്റ കെമിക്കല്‍സ് ഡയറക്ടര്‍ രാജിവച്ചു

ന്യൂ ഡൽഹി : ടാറ്റ ഗ്രൂപ്പ് ചെര്‍മാന്‍ സ്ഥാനത്തുനിന്നു സൈറസ് മിസ്ത്രിയെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് ടാറ്റ കെമിക്കല്‍സ് ഡയറക്ടര്‍ ഭാസ്കര്‍ ഭട്ട് രാജിവച്ചു.

കമ്പനിയിലെ സ്വതന്ത്ര്യ ഡയറക്ടര്‍മാര്‍ മിസ്ത്രിയെ പിന്തുണയ്ക്കുന്നത് ഏകകണ്ഠമായി പ്രഖ്യാപിക്കുന്നതിനെ തുടര്‍ന്നാണ് ഭട്ട് രാജി വെച്ചത്.

ബോര്‍ഡ് യോഗത്തില്‍ തന്‍റെ  വാദങ്ങള്‍ പൂര്‍ണമായി അവഗണിക്കപ്പെട്ടതായി രാജിക്കത്തില്‍ ഭട്ട് പറയുന്നു. ടൈറ്റന്‍ കമ്പനിയുടെ എംഡി കൂടിയായ ഭട്ട് ടാറ്റ ഗ്രൂപ്പിന്‍റെ  നിരവധി കമ്പനി ബോര്‍ഡുകളില്‍ അംഗമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button