KeralaLatest NewsNewsIndia

വിവാഹമോചനക്കേസിനു സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്ത കേസ്: രണ്ട് മലയാളി അഭിഭാഷകര്‍ക്ക് ജാമ്യം

ജസ്റ്റിസുമാരായ ഹൃശികേശ് റോയി, പങ്കജ് കുമാര്‍ മിശ്ര എന്നിവരാണ് ജാമ്യം അനുവദിച്ചത്.

ന്യൂഡല്‍ഹി: വിവാഹമോചനക്കേസ് ഫയല്‍ചെയ്യാന്‍ സമീപിച്ച യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ അറസ്റ്റിലായ രണ്ട് മലയാളി അഭിഭാഷകര്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. കേസിലെ ഒന്നും രണ്ടും പ്രതികളും അഭിഭാഷകരുമായ എം ജെ ജോണ്‍സന്‍, ഫിലിപ്പ് കെ കെ എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്.

2021ല്‍ വിവാഹ മോചന കേസില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ അഭിഭാഷകന്‍ മദ്യം നല്‍കി ബലാത്സംഗം ചെയ്തുവെന്നാണ് കേസ്. ഭാര്യയെ പോലെ സംരക്ഷിക്കാമെന്നും മകളുടെ തുടര്‍ വിദ്യാഭ്യാസം നോക്കാമെന്നും കോഴിക്കോട് വീട് വാങ്ങി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതായും അതിജീവിത ആരോപിച്ചു. പറയുന്നു.

read also: സ്വന്തമായി വീടില്ല, കൈവശമുള്ളത് 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്ഥിരനിക്ഷേപം 2.85കോടി: മോദിയുടെ ആസ്തിവിവരങ്ങള്‍

കേസില്‍ ഹൈക്കോടതി ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഇതിനെതിരെ അതിജീവിത സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഡിസംബറില്‍ ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യം സുപ്രീംകോടതി തടഞ്ഞിരുന്നു. മെയ് ആറിനാണ് അഭിഭാഷകരെ അറസ്റ്റു ചെയ്തത്.

ജസ്റ്റിസുമാരായ ഹൃശികേശ് റോയി, പങ്കജ് കുമാര്‍ മിശ്ര എന്നിവരാണ് ജാമ്യം അനുവദിച്ചത്. അതിജീവിതയേയോ കേസിലെ സാക്ഷികളെയോ പ്രതികള്‍ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നും കോടതി ഉത്തരവിൽ പറയുന്നു. മുതിര്‍ന്ന അഭിഭാഷകനായ വി ചിദംബരേഷാണ് അതിജീവിതയ്ക്കുവേണ്ടി ഹാജരായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button