NewsInternational

അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് അധികനാൾ തുടരില്ല: ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കപ്പെടാം

വാഷിങ്ടണ്‍: പ്രസിഡന്റ് ആയി ട്രംപ് അധികനാൾ തുടരില്ല എന്നും ഇംപീച്ച്‌മെന്റ് നടപടിയിലൂടെ ആദ്ദേഹം പുറത്താക്കപ്പെടുമെന്നും പ്രവചനം. ട്രംപിന്റെ വിജയം മുന്‍കൂട്ടി പ്രവചിച്ച പ്രഫസര്‍ അലന്‍ ലിച്ച്മാൻ തന്നെയാണ് ഇതും പ്രവചിച്ചിരിക്കുന്നത്. ട്രംപ് പുറത്തായാൽ വൈസ് പ്രസിഡന്റായ മൈക്ക് പെന്‍സോ അല്ലെങ്കില്‍ റിപ്പബ്ലിക്കന്‍ നിരയിലെ വിശ്വസ്തനായ മറ്റൊരാളോ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുമെന്നും ലിച്ച്മാൻ പ്രവചിച്ചു.

കുറ്റവിചാരണയിലൂടെ പ്രസിഡന്റിനെ പുറത്താക്കുന്ന നടപടിയാണ് ഇംപീച്ചമെന്റ്. ട്രംപിന്റെ വ്യക്തിത്വം പ്രവചനത്തിന് അതീതമാണെന്നും അതുകൊണ്ട് തന്നെ പുറത്താക്കാനുള്ള അവസരം ട്രംപ് തന്നെ സൃഷ്ടിക്കുമെന്നുമാണ് ലിച്ച്മാന്റെ പ്രവചനം. തെരഞ്ഞെടുപ്പില്‍ ഹിലരി ക്‌ളിന്റണ്‍ മുന്നിലാണെന്ന് മാധ്യമങ്ങളും ജനവും വിശ്വസിച്ചിരിക്കുമ്പോഴായിരുന്നു ട്രംപ് വിജയിക്കുമെന്ന് ലിച്ച്മാൻ പ്രവചിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ പുതിയ പ്രവചനത്തെയും ആകാംക്ഷയോടെയാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button