Kerala

ഡി.വൈ.എസ്.പി പീഡിപ്പിച്ചെന്ന് വീട്ടമ്മയുടെ പരാതി

തിരുവനന്തപുരം : ഡി.വൈ.എസ്.പി പീഡിപ്പിക്കുകയും ദേഹോപദ്രവം എല്‍പ്പിക്കുകയും ചെയ്തതായി വീട്ടമ്മയുടെ പരാതി. പത്തനംതിട്ട ജില്ലാ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡി.വൈ.എസ്.പി സന്തോഷ് കുമാറിനെതിരെയാണ് വീട്ടമ്മയുടെ പരാതി. പേരൂര്‍ക്കട സ്വദേശിയായ വീട്ടമ്മയാണ് പരാതിക്കാരി. സിറ്റി പോലീസ് കമ്മീഷണര്‍ സ്പര്‍ജന്‍കുമാറിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

പല സ്ഥലത്തു വെച്ചും തന്നെ പീഡിപ്പിക്കുകയും ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തെന്നാണ് പരാതി. പുറത്ത് പറയാതിരുന്നത് ഭയന്നിട്ടാണെന്നും അവര്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ ഡി.വൈ.എസ്.പിക്കെതിരെ രണ്ട് പോലീസ് സ്റ്റേഷനുകളില്‍ കേസെടുത്തു. തിരുവനന്തപുരം മ്യൂസിയം, ഫോര്‍ട്ട് പോലീസ് സ്റ്റേഷനുകളിലാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button