NewsInternational

ഐ.എസിന്റെ കൊടുംഭീകരതയില്‍ ഞെട്ടിവിറച്ച് ജനങ്ങള്‍

മൊസൂള്‍ : ഇറാഖിലെ മൊസൂളില്‍ ഐ.എസിന്റെ കൂട്ടക്കുരുതി. രാജ്യദ്രോഹമാരോപിച്ച് നാല്‍പതിലധികം പേരെ ഐ.എസ് വെടിവച്ച് കൊന്നു. മൃതദ്ദേഹങ്ങള്‍ ഇലക്ട്രിക് പോസ്റ്റുകളില്‍ കെട്ടിത്തൂക്കിയ നിലയിലാണ് കാണപ്പെട്ടത്. രഹസ്യങ്ങള്‍ ചോര്‍ത്തി എന്നാരോപിച്ചാണ് മൊസൂളിലെ ജനങ്ങളെ ഐ എസ് വെടിവച്ച് കൊന്നത്. ഇറാഖ് സേനയ്‌ക്കെതിരായ പോരാട്ടത്തെത്തുടര്‍ന്ന് പ്രദേശ വാസികള്‍ ഫോണ്‍ ഉപയോഗിക്കരുതെന്ന് ഐ എസ് ചട്ടംകെട്ടിയിരുന്നു. ഇത് ലംഘിച്ചവരെയാണ് വധിച്ചത്. മൃതദേഹങ്ങളില്‍ ഓറഞ്ച് നിറത്തിലുള്ള വസ്ത്രത്തിനു മേല്‍ വഞ്ചകര്‍ എന്ന് എഴുതിയിട്ടുണ്ട്.
വിവരങ്ങള്‍ ചോര്‍ത്തിയെന്നാരോപിച്ച് കഴിഞ്ഞ ബുധനാഴ്ചയും ഗാബത്ത് മിലിട്ടറി ബേസിന് സമീപം ഇരുപത് പേരെ വെടിവച്ചു കൊന്നിരുന്നു. ഏഴിലധികം പേരുടെ കഴുത്തറുത്തതായും റിപ്പോര്‍ട്ടുകളുണ്ട്. ഹമാമല്‍ അലീലിന് സമീപം നൂറിലധികം മൃതദേഹങ്ങള്‍ കെട്ടിക്കിടക്കുന്നുണ്ട്. കൂടുതല്‍ രാസായുധ പ്രയോഗങ്ങള്‍ പ്രദേശത്ത് ഉണ്ടാകുമോയെന്ന ആശങ്കയിലാണ് ഐക്യരാഷ്ട്ര സഭ. അമോണിയവും സള്‍ഫറും വലിയ അളവില്‍ ഐ എസ് ശേഖരിച്ചിട്ടുള്ളതായി യു എന്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button