NewsIndiaUncategorized

നോട്ട് അസാധുവാക്കല്‍ നടപടിയെ വിമര്‍ശിച്ച് മതിയാകാതെ അരവിന്ദ് കെജ്രിവാള്‍

ന്യൂഡൽഹി: നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം ചോർന്നിരിന്നുവെന്ന ആരോപണവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ .രാജ്യത്ത് 500, 1000 രൂപ നോട്ടുകൾ അസാധുവാക്കാനുള്ള തീരുമാനം ചോർന്നിരുന്നു. ബിജെപി നേതാക്കളും സുഹൃത്തുക്കളും നേരത്തെ തന്നെ വിവരമറിഞ്ഞിരുന്നുവെന്നുമുള്ള കടുത്ത ആരോപണമാണ് കെജ്‌രിവാൾ സർക്കാരിനെതിരെ ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞ ജനുവരിയിൽ എന്തുകൊണ്ടാണ് ബാങ്കുകളിൽ കൂടുതൽ നിക്ഷേപങ്ങൾ നടന്നതെന്ന് കെജ്‌രിവാൾ ചോദിക്കുന്നു.കഴിഞ്ഞ മൂന്നുമാസത്തിനിടെ കോടിക്കണക്കിന് രൂപയാണ് ബാങ്കുകൾക്ക് നിക്ഷേപമായി ലഭിച്ചത്. ഇതു സംശയമുളവാക്കുന്നതാണ്.കള്ളപ്പണക്കാർക്ക് സർക്കാരിന്റെ നടപടിയെക്കുറിച്ച് മൂൻകൂറായി വിവരം ലഭിച്ചിരുന്നുവെന്നു വേണം ഇതിൽനിന്നു മനസിലാക്കാനെന്നും പൂഴ്ത്തി വയ്പുകാർക്കാണ് സർക്കാർ തീരുമാനം കൊണ്ട് നേട്ടമുണ്ടായതെന്നും അദ്ദേഹം ആരോപിക്കുകയുണ്ടായി.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സർജിക്കൽ സ്ട്രൈക്ക് നടന്നത് കള്ളപ്പണക്കാർക്കു നേരെയല്ല, സാധാരണ ജനങ്ങൾക്കുനേരെയാണ്. കള്ളപ്പണക്കാർക്ക് സർക്കാരിന്റെ പുതിയ നടപടിയിൽ ഒരു ബുദ്ധിമുട്ടും ഉണ്ടായിട്ടില്ല. കള്ളപ്പണത്തിനെതിരെ പോരാടാനെന്ന പേരിൽ വലിയ അഴിമതിയാണ് സർക്കാർ നടപ്പാക്കിയതെന്നും ഈ നടപടി സർക്കാർ പിൻവലിക്കണമെന്നും കെജ്‌രിവാൾ ആവശ്യപ്പെടുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button