NewsIndia

500 രൂപ നോട്ട് വിതരണം ചെയ്ത് തുടങ്ങി

നാസിക് : ചില്ലറ മാറാൻ നെട്ടോട്ടമോടുന്ന ജനങ്ങൾക്ക് ആശ്വാസമായി രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ പുതിയ 500 രൂപ നോട്ട് വിതരണം ചെയ്ത് തുടങ്ങി. വരും ദിനങ്ങളിൽ രാജ്യത്തിൻറെ മറ്റ് ഭാഗങ്ങളിലും അഞ്ഞൂറിന്റെ നോട്ടുകൾ ലഭ്യമാകും.500 രൂപയുടെ 50 ലക്ഷം നോട്ടുകൾ റിസര്‍വ് ബാങ്കിന് കൈമാറിയിട്ടുണ്ട്. 50 ലക്ഷം നോട്ടുകള്‍ കൂടി ബുധാനാഴ്ചയോടെ വീണ്ടും നൽകും.

2000 രൂപ കറന്‍സികള്‍ കര്‍ണാടകയിലെ മൈസൂരുവിലും വെസ്റ്റ് ബംഗാളിലെ സല്‍ബോണിലുമാണ് പ്രിന്റ് ചെയ്തിരുന്നത്. ഇവിടെ 500 രൂപ നോട്ടുകളും പ്രിന്റ് ചെയ്യുന്നുണ്ട്. ഈ സാമ്പത്തിക വർഷത്തിനുള്ളിൽ 40 കോടി 500 രൂപ നോട്ടുകള്‍ അടിച്ചിറക്കാനാണ് ലക്ഷ്യമിടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button