NewsInternational

ട്രംപിന്റെ ഭരണത്തിൽ ഹിജാബ് ധരിക്കുന്നവര്‍ക്ക് സ്ഥാനമില്ല:അമേരിക്കയിൽ വംശീയത ശക്തിപ്പെട്ടുവോ?

വാഷിങ്ടൺ:ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതോടെ രാജ്യമെങ്ങും വംശീയത ശക്തിപ്പെട്ടുവെന്ന് റിപ്പോർട്ടുകൾ .ജോര്‍ജിയയിലെ ഹൈസ്കൂള്‍ ടീച്ചര്‍ മയ്റാഹ് ടെലിക്ക് ലഭിച്ച ഊമക്കത്തും അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കഴുത്തില്‍ ചുറ്റിയിരിക്കുന്ന ഹെഡ്സ്കാര്‍ഫ് എടുത്ത് തൂങ്ങിച്ചാവാനും ട്രംപിന്റെ അമേരിക്കയില്‍ ഹിജാബ് ധരിക്കുന്നവര്‍ക്ക് ഇനി അധികകാലം സ്ഥാനമില്ലെന്നുമായിരുന്നു മയ്റാഹിന് ക്ലാസില്‍ നിന്നും ലഭിച്ച കത്തിലെ ഉള്ളടക്കം.അമേരിക്കക്ക് പുറത്ത് നിന്നുള്ള മുസ്ലീങ്ങള്‍ യുഎസിലേക്ക് വരുന്നതിന് വിലക്കേര്‍പ്പെടുത്തണമെന്ന് ട്രംപ് നേരത്തെ ആഹ്വാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഇത് സ്ഥിരീകരിക്കുന്ന രീതിയിലുള്ള തെളിവുകൾ പുറത്ത് വന്നിരിക്കുന്നത്.

ട്രംപിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ഫലമായിട്ടാണ് ഇത്തരത്തിലുള്ള ഒരു കത്ത് തനിക്ക് ലഭിച്ചിരിക്കുന്നതെന്നാണ് ടെലി പറയുന്നത്. രാജ്യത്ത് ഇനി വംശീയത വര്‍ധിക്കുമെന്നതിന്റെ സൂചനയാണിത്. ഒരു ഹൈസ്കൂള്‍ ടീച്ചറായ തനിക്ക് ക്ലാസ്റൂമില്‍ വച്ച്‌ തന്നെ ഇത്തരത്തിലുള്ള ഊമക്കത്ത് ലഭിച്ചതില്‍ ദുഃഖമേറെയുണ്ട് .മുസ്ലീമെന്ന നിലയില്‍ തന്റെ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് ഹെഡ്സ്കാര്‍ഫ് ധരിക്കുന്നതെന്നും ഇവിടുത്തെ സമൂഹത്തിന്റെ ഇന്നത്തെ അവസ്ഥ വെളിപ്പെടുത്താനാണ് തനിക്കുണ്ടായ ദുരനുഭവം പങ്ക് വയ്ക്കുന്നതെന്നും അവർ വ്യക്തമാക്കുന്നു.

കൈ കൊണ്ട് വരച്ച അമേരിക്കന്‍ പതാകയാല്‍ ഇല്ലുസ്ട്രേറ്റ് ചെയ്ത രീതിയിലാണ് കത്ത് ക്ലാസ്‌റൂമിൽ കിടന്നിരുന്നത്. കറുത്ത കാപിറ്റല്‍ ലെറ്ററിലാണ് കത്തെഴുതിയിരിക്കുന്നത്.ഫേസ്ബുക്കിലൂടെയാണ് ടെലി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.ട്രംപിന്റെ ജയം ബുധനാഴ്ച സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വംശീയ വിദ്വേഷം ഉണർത്തുന്ന ഇത്തരത്തിലുള്ള നിരവധി സംഭവങ്ങള്‍ രാജ്യമാകമാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. മുസ്ലീങ്ങള്‍ക്കെതിരെയും മറ്റ് ന്യൂനപക്ഷങ്ങള്‍ക്കെതിരെയുമുള്ള ആക്രമണങ്ങളും ഇതിന്റെ ഭാഗമായി അരങ്ങേറിയിരുന്നു.ട്രംപ് പ്രസിഡന്റായതില്‍ രാജ്യത്തുടനീളം കടുത്ത പ്രതിഷേധങ്ങളാണ് നടന്ന് വരുന്നത്.അതേ സമയം പ്രചാരണ സമയത്ത് മെക്സിക്കന്‍ കുടിയേറ്റക്കാര്‍ക്കെതിരെയും മുസ്ലീങ്ങള്‍ക്കെതിരെയും കടുത്ത പ്രസ്താവനകള്‍ നടത്തിയിരുന്ന ട്രംപ് വിജയിച്ചതിന് ശേഷം ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ല.

എന്നാൽ ട്രംപ് അധികാരത്തില്‍ വന്നതോടെ ഇവിടുത്തെ ന്യൂനപക്ഷങ്ങള്‍ ആശങ്കയിലാണ്. തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ട്രംപ് നടത്തിയ വംശീയ വിദ്വേഷം നിറഞ്ഞ കാര്യങ്ങള്‍ നടപ്പിലാക്കുമോയെന്നാണ് ഇപ്പോൾ ന്യൂനപക്ഷങ്ങളുടെ ഭയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button