Latest NewsNewsInternational

കോടീശ്വരൻമാരായ സുഹൃത്തുക്കൾക്കായി ബിക്കിനിയിൽ നടക്കാൻ ട്രംപ് മെലാനിയയോട് ആവശ്യപ്പെട്ടോ? മറുപടി

മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ ഭാര്യ മെലാനിയയോട് മാർ-എ-ലാഗോയിലെ കുളത്തിനരികിൽ ബിക്കിനി ധരിച്ച് നടക്കാൻ ആവശ്യപ്പെട്ടുവെന്ന റിപ്പോർട്ടുകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഈ വാർത്തയോട് പ്രതികരിക്കുകയാണ് ഇപ്പോൾ അദ്ദേഹം. നിരവധി തവണ ട്രംപിനെ കണ്ടിട്ടുണ്ടെന്ന് അവകാശപ്പെട്ട ഒരു ഓസ്‌ട്രേലിയൻ ശതകോടീശ്വരന്റെ പ്രസ്താവനയെ അടിസ്ഥാനമാക്കിയുള്ള ഒരു റിപ്പോർട്ട് ആയിരുന്നു പ്രചരിച്ചിരുന്നത്. ഇതിനെ വാസ്തവ വിരുദ്ധമെന്ന് പറഞ്ഞ് അദ്ദേഹം തള്ളിക്കളയുകയായിരുന്നു.

മാർ-എ-ലാഗോയിൽ ബിക്കിനി ധരിക്കാൻ ട്രംപ് ഭാര്യയോട് ആവശ്യപ്പെട്ടതായി പ്രാറ്റ് പറഞ്ഞതായായിരുന്നു റിപ്പോർട്ട്. ‘ഞാൻ മെലാനിയയോട് ബിക്കിനിയിൽ കുളത്തിന് ചുറ്റും നടക്കാൻ ആവശ്യപ്പെട്ടു. അതിനാൽ മറ്റെല്ലാ ആൺകുട്ടികൾക്കും അവർക്ക് എന്താണ് നഷ്ടമായതെന്ന് കാണാൻ കഴിയും’ എന്ന് ട്രംപ് തന്നോട് പറഞ്ഞെന്നായിരുന്നു പ്രാറ്റ് അവകാശപ്പെട്ടത്. ട്രംപിന്റെ മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോൺ ബോൾട്ടൺ സമീപകാല ഓഡിയോ ചോർച്ചയുടെ പൂർണ ഉത്തരവാദിത്തം ഏറ്റെടുത്തു.

അതേസമയം, രണ്ടാമതും പ്രസിഡന്റായി അധികാരത്തിലെത്തിയാല്‍ ഹമാസിനെ പിന്തുണയ്ക്കുന്ന കുടിയേറ്റക്കാരെ യു.എസില്‍ പ്രവേശിപ്പിക്കില്ലെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. ഹമാസ്-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ട്രംപിന്റെ പ്രതികരണം. മാത്രമല്ല അധികാരം ലഭിച്ചാല്‍ പലസ്തീന്‍ തീവ്രവാദ ഗ്രൂപ്പായ ഹമാസിനെ പരസ്യമായി പിന്തുണയ്ക്കുന്ന കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാടുകടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഹമാസ് അനുകൂല പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button