Kerala

കള്ളപ്പണവും തടയാനുള്ള ഏകമാര്‍ഗം നോട്ട് മരവിപ്പിക്കല്‍- ഇ.പി ജയരാജന്‍

കണ്ണൂര്‍● കള്ളനോട്ടും കള്ളപ്പണവും തടയാനുള്ള ഏകമാര്‍ഗം നോട്ട് മരവിപ്പിക്കല്‍ മാത്രമാണെന്നും സി.പി.എം കേന്ദ്രക്കമ്മിറ്റിയംഗവും എം.എല്‍.എയുമായ ഇ.പി ജയരാജന്‍. എന്നാല്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

നോട്ടുകള്‍ മരവിപ്പിച്ച നടപടി ശരിയാണ്. ആ നിലപാടുകളെ ഇടതുപാർട്ടികൾ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തിലെ സര്‍ക്കാരിന്റെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടുന്നു. റിലയൻസിനെയും അദാനിയെയും പോലുള്ള വൻകിട കോർപറേറ്റുകളെ വിവരം മുൻകൂട്ടി അറിയിതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. ജനങ്ങളുടെ ദുരിതത്തിനു സർക്കാർ പരിഹാരം കാണണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

shortlink

Post Your Comments


Back to top button