
ഇടുക്കി: ഏലപ്പാറയില്‍ യുവാവിനെ കാറിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടുക്കി ഏലപ്പാറ തണ്ണിക്കാനം പുത്തന്‍പുരയ്ക്കല്‍ ഷക്കീര്‍ ഹുസൈനാണ് (36) മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് ഏലപ്പാറ ടൗണിന് സമീപം വാഗമണ്‍ റോഡില്‍ ബിവറേജസ് ഔട്ലറ്റിന് സമീപത്തെ റോഡരികില്‍ നിര്‍ത്തിയിട്ട കാറിനുള്ളിൽ നിന്നും ഷക്കീറിന്റെ മൃതദേഹം കണ്ടെത്തിയത്. കാറിന്റെ പിന്‍ സീറ്റില്‍ ഡോര്‍ തുറന്ന നിലയിലായിരുന്നു മൃതദേഹമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. വാഹനത്തിനുള്ളില്‍ രക്തക്കറ കണ്ടെത്തിയിട്ടുണ്ട്.
യുവാവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നു ബന്ധുക്കള്‍ ആരോപിച്ചു. ഏലപ്പാറയില്‍ മത്സ്യവ്യാപാരം നടത്തിവന്നിരുന്ന ആളായിരുന്നു ഷക്കീര്‍. യുവാവിനെ കാണാതായതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ രാത്രിയില്‍ നടത്തിയ. അന്വേഷണത്തിനൊടുവിലാണ് കാറ് കണ്ടെത്തിയത്. തുടര്‍ന്ന് പീരുമേട് പൊലീസില്‍ ഇവര്‍ വിവരമറിയിച്ചു
Post Your Comments