Latest NewsIndiaNews

രണ്ട് ദിവസം മുമ്പ് കാണാതായ 15 കാരിയുടെ മൃതദേഹം അഴുക്കുചാലിൽ കണ്ടെത്തി : അന്വേഷണം ആരംഭിച്ച് പോലീസ്

വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടിൽ നിന്ന് മാലിന്യ സഞ്ചി വലിച്ചെറിയാൻ പോയ സീനബ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു

പൂനെ : മുംബൈയിലെ ഗോവണ്ടിയിലെ ശിവാജി നഗർ പ്രദേശത്ത് നിന്നും രണ്ട് ദിവസം മുൻപ് കാണാതായ 15 കാരിയുടെ മൃതദേഹം കണ്ടെടുത്തു. സൈനബ് മുഹമ്മദ് ഇഖ്ബാൽ ഷെയ്ഖ് എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരമാണ് സമീപത്തെ അഴുക്കുചാലിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി 10 മണിയോടെ വീട്ടിൽ നിന്ന് മാലിന്യ സഞ്ചി വലിച്ചെറിയാൻ പോയ സീനബ് പിന്നീട് തിരിച്ചെത്തിയില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഇതിനുശേഷം ആശങ്കാകുലനായ പിതാവ് ഇഖ്ബാൽ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ കുട്ടിയെ കാണാനില്ലെന്ന് പരാതി നൽകി.

ഇന്നലെ വൈകുന്നേരം ദുർഗ്ഗാ സേവാ സംഘത്തിന് മുന്നിലുള്ള അഴുക്കുചാലിൽ നിന്ന് ദുർഗന്ധം വമിക്കുന്നതായി പ്രദേശത്തെ ചിലർ പരാതിപ്പെട്ടപ്പോൾ നാട്ടുകാർ അഴുക്കുചാലിൽ നിന്ന് മാലിന്യം നീക്കം ചെയ്ത് പരിശോധിച്ചു. ഇതിനിടയിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മൃതദേഹം മോശം അവസ്ഥയിൽ കണ്ടെത്തിയത്.

മൃതദേഹം കണ്ടെത്തിയ വിവരം ഉടൻ തന്നെ ശിവാജി നഗർ പോലീസ് സ്റ്റേഷനിൽ അറിയിച്ചു. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു.

തിരിച്ചറിയാത്ത ഒരാൾക്കെതിരെ ശിവാജി നഗർ പോലീസ് കൊലപാതകക്കുറ്റം രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.മരണകാരണം കൃത്യമായി അറിയാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button