International

തോല്‍വിയുടെ മുഖ്യകാരണം വെളിപ്പെടുത്തി ഹിലരി

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം എഫ്.ബി.ഐ ആണെന്ന് ഹിലരി ക്ലിന്‍റൺ. പ്രചാരണം അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ഇമെയിൽ വിവാദത്തിൽ പുനരന്വേഷണം പ്രഖ്യാപിച്ചതാണ് തന്നെ പരാജയത്തിലേക്ക് നയിച്ചതെന്ന്‍ ഹിലരി പറഞ്ഞു.

ഡെമോക്രാറ്റിക്‌ പാര്‍ട്ടി അനുയായികൾക്കായി സംഘടിപ്പിച്ച പരിപാടിയിലാണ് ഹിലരി എഫ്ബിഐ യെ രൂക്ഷമായി വിമർശിച്ചത്.

അമേരിക്കൻ ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡന്‍റ് എന്ന സ്വപ്നത്തെ തച്ചുടച്ചത് എഫ്ബിഐ ഡയറക്ടർ ജയിംസ് കോമിയാണെന്ന് ഹിലരി ആരോപിച്ചു. തെരഞ്ഞെടുപ്പിന് 11ദിവങ്ങൾ മാത്രം ശേഷിക്കുമ്പോഴായിരുന്നു ഒരിക്കൽ തള്ളിയ ഇമെയിൽ വിവാദം വീണ്ടും കുത്തിപ്പൊക്കിയതും അന്വേഷണം പ്രഖ്യാപിച്ചതും.

ഇതേ തുടര്‍ന്ന്‍ സാധാരണക്കാരിലുണ്ടായ ആശങ്കയാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്നും ഹിലരി കുറ്റപ്പെടുത്തി. അഭിപ്രായ സർവ്വേകളിൽ വ്യക്തമായ മേൽക്കൈ പുലർത്തിയിരുന്നു. എന്നാല്‍ ഇമെയില്‍ വിവാദം വന്നതോടെ വന്‍ ഇടിവ് ആണുണ്ടായത്.

ഫ്ലോറിഡ അടക്കം ഉള്ള ചാഞ്ചാടുന്ന സംസ്ഥാനങ്ങൾ ഹിലരിയെ പിന്തുണയ്ക്കുമെന്നായിരുന്നു സർവ്വേകൾ നൽകിയ സൂചന. തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ഉള്ളപ്പോൾ ഹിലരിക്കെതിരെ കുറ്റകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഫ്ബിഐ അറിയിച്ചെങ്കിലും. വിജയം ഡൊഡൊണാള്‍ഡ് ട്രംപിനെ തേടി എത്തിയിരുന്നു.

shortlink

Post Your Comments


Back to top button