NewsIndia

മോദി ഒരു അത്ഭുതം: നോട്ട് നിരോധനത്തെ പിന്തുണച്ച് പാക് ദിനപത്രം പ്രസിദ്ധീകരിച്ച ലേഖനം

നോട്ട് നിരോധനത്തെ പിന്തുണച്ച് പാക് ദിനപത്രമായ ടി നേഷൻ പ്രസിദ്ധീകരിച്ച ലേഖനം വായിക്കാം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ഒരു മനുഷ്യനാണ്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിച്ച് കള്ളപ്പണത്തെ വൻതോതിൽ തടയുകയാണ് ചെയ്‌തത്‌. ഈ നീക്കം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചെങ്കിലും സ്വന്തം രാജ്യത്തെ മോദിയുടെ മിന്നലാക്രമണം എന്നുമാത്രമേ ഇതിനെ വിശേഷിപ്പിക്കാനാകൂ.

ഇന്ത്യന്‍ തന്ത്രത്തെ പിന്തുടര്‍ന്ന് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള 5000 ന്റെ കറന്‍സി നോട്ട് പിന്‍വലിക്കണമെന്ന നിര്‍ദ്ദേശം പാക്കിസ്ഥാന്റെ സെനറ്റിലും ഉയർന്നിട്ടുണ്ട്. എന്നാൽ ഇത് ഇന്ത്യയുടെ നടപടിയില്‍നിന്ന് വ്യത്യസ്തമായിരിക്കും.രൂപകള്‍ നവീകരിക്കാനുള്ള ഇന്ത്യയുടെ നടപടി കള്ളപ്പണം തടയാനുള്ളതാണ്. അത് വിജയിച്ചാൽ നിക്ഷേപബാങ്കുകളില്‍ കൂടുതല്‍ ഫണ്ടെത്തും. ഇന്ത്യയുടെ നടപടി ഫലപ്രദമാണെന്നതിന്റെ സൂചനയാണ് പ്രതിഷേധങ്ങളുടെ കരുത്ത്.

പാക്കിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ 73 മുതല്‍ 91 ശതമാനംവരെ കളളപ്പണമാണെന്നാണ് പാക്കിസ്ഥാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്പ്‌മെന്റ് ഇക്കണോമിക്‌സിലെ സാമ്പത്തിക വിദഗ്ദ്ധന്മാർ കണ്ടെത്തിയത്. ഇന്ത്യ കൈക്കൊണ്ടതുപോലെ ഒരു നടപടി കൈക്കൊണ്ടെങ്കില്‍ സമ്പദ്ഘടനയ്ക്ക് ഫലപ്രദമാകുകയും കളളപ്പണം വെളിച്ചത്ത് കൊണ്ടുവരാനും സാധിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button