NewsIndia

സോണിയ ഗാന്ധി സ്ഥാനമൊഴിയുന്നു

ന്യൂഡൽഹി: 2017ലെ ഉത്തര്‍പ്രദേശ്, പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം സോണിയ ഗാന്ധി കോണ്‍ഗ്രസ് അദ്ധ്യക്ഷസ്ഥാനം ഒഴിഞ്ഞേക്കുമെന്ന് സൂചന. ആരോഗ്യപരമായ കാരണങ്ങളാല്‍ സോണിയ സ്ഥാനമൊഴിയുന്നുവെന്നാണ് ഇന്‍ഡ്യന്‍ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നത്.

ആരോഗ്യസ്ഥിതി മോശമായതിനാല്‍ അദ്ധ്യക്ഷ സ്ഥാനത്തു നിന്നും ഒഴിയണമെന്ന് സോണിയ അറിയിച്ചിരുന്നെങ്കിലും പാര്‍ട്ടി നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ചാണ് തുടരുന്നത്. കഴിഞ്ഞ അഞ്ച് വർഷമായി കോൺഗ്രസ് ദയനീയ പ്രകടനമാണ് കാഴ്ച്ചവെയ്ക്കുന്നത്. അതുകൊണ്ട് തന്നെയാണ് സോണിയയോട് അദ്ധ്യക്ഷ സ്ഥാനത്ത് തുടരാന്‍ പാര്‍ട്ടി നേതാക്കള്‍ ആവശ്യപ്പെട്ടത്. സോണിയയുടെ പിൻഗാമിയായി നിലവിലെ ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button