Gulf

യുഎഇയിലെ ഇന്ത്യന്‍ ബാങ്കുകള്‍ പഴയ നോട്ട് സ്വീകരിക്കുന്നില്ല; കാരണം?

ദുബായ്: നോട്ട് അസാധുവാക്കിയ സംഭവത്തില്‍ പ്രവാസികളും പ്രതിസന്ധി നേരിടുകയാണ്. ബാങ്കുകളുടെ നടപടിയാണ് പ്രവാസികളെ ബുദ്ധിമുട്ടിച്ചത്. യുഎഇയിലെ ഇന്ത്യന്‍ ബാങ്കുകള്‍ പഴയ നോട്ട് സ്വീകരിക്കുന്നില്ല എന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍, യുഎഇയിലെ എസ്ബിഐയെക്കുറിച്ചുള്ള ആരോപണങ്ങള്‍ തള്ളി ഇന്ത്യന്‍ സാമ്പത്തിക വിദഗ്ദര്‍ രംഗത്തെത്തി.

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാറ്റേര്‍ഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ചെയര്‍മാന്‍ പങ്കജ് മുന്ത്രയാണ് യുഎഇയിലെ എസ്ബിഐ അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുന്നില്ലെന്ന വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ച് രംഗത്തെത്തിയത്.

ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വ്വീസ് അതോറിറ്റിയുടെ ചട്ടങ്ങള്‍ അനുസരിച്ച് ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിന് കീഴിലുള്ള ഇന്ത്യന്‍ ബാങ്കുകള്‍ക്ക് നേരിട്ട് പണം വാങ്ങാന്‍ കഴിയില്ലെന്നാണ് പങ്കജ് മുന്ത്ര പറയുന്നത്. യുഎഇ സെന്‍ട്രല്‍ ബാങ്ക് അംഗീകരിച്ച ഇന്ത്യന്‍ ബാങ്കുകള്‍ക്ക് മാത്രമാണ് പണമിടപാടുകള്‍ നടത്താനുള്ള അധികാരമുള്ളൂ. യുഎഇയില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് പണം സ്വീകരിക്കാന്‍ കഴിയും. എന്നാല്‍ ഈ ബാങ്കില്‍ പ്രവാസികള്‍ക്ക് അവരുടെ എന്‍ആര്‍ഒ അക്കൗണ്ട് വഴി മാത്രമേ പണം നിക്ഷേപിക്കാന്‍ കഴിയൂ.

ഇന്ത്യയ്ക്ക് പുറത്തുള്ള ഇന്ത്യന്‍ ബാങ്കുകള്‍ക്ക് അസാധുവാക്കിയ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനുള്ള നിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും പങ്കജ് മുന്ത്ര പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button