NewsInternational

നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് പൗരന്‍മാര്‍ക്ക് ഖത്തര്‍ സര്‍ക്കാരിന്റെ മുന്നറിയിപ്പ്

ദോഹ: 500, 1000 രൂപാ നോട്ടുകള്‍ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട് ഇന്ത്യയില്‍ പോകുന്ന ഖത്തര്‍ പൗരന്‍മാര്‍ക്ക് ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇന്ത്യ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്ന ഖത്തര്‍ പൗരന്‍മാര്‍ ഇക്കാര്യത്തില്‍ മതിയായ മുന്‍കരുതല്‍ നടപടി സ്വീകരിക്കണമെന്നാണ് നിര്‍ദേശം.

ഇന്ത്യയിലുള്ള അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു യഥാര്‍ത്ഥ കറന്‍സികള്‍ സ്വീകരിക്കാന്‍ ശ്രദ്ധിക്കണമെന്നും മന്ത്രാലയം പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ഇന്ത്യയിലെ നിയമം അനുസരിച്ച് രാജ്യത്തേക്കു പോകുന്ന വിദേശികള്‍ ഇന്ത്യന്‍ രൂപ കൈവശം വയ്ക്കാന്‍ പാടില്ല. വിദേശ കറന്‍സി രാജ്യത്ത് എത്തിയ ശേഷം മാറ്റുകയാണ് വേണ്ടത്. 10,000 ഡോളറിനു തുല്യമായ തുകയുടെ വിദേശ കറന്‍സി കൈവശം വയ്ക്കാന്‍ സാധിക്കുമെന്നും പൗരന്‍മാരോടെ് മന്ത്രാലയം അറിയിച്ചു.
ചികിത്സയ്ക്കും വിനോദ സഞ്ചാരത്തിനുമായി നിരവധി ഖത്തര്‍ പൗരന്‍മാരാണ് ഇന്ത്യയിലേയ്ക്ക് എത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഖത്തര്‍ മന്ത്രാലയം തങ്ങളുടെ പൗരന്‍മാര്‍ക്ക് പണവിനിമയത്തിന്റെ കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്.

shortlink

Post Your Comments


Back to top button