KeralaNews

കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് സലിം കുമാർ

അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ അസാധുവാക്കിയ കേന്ദ്രസർക്കാർ നടപടിയെ പിന്തുണച്ച് നടൻ സലിം കുമാർ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തനിക്ക് പതിനഞ്ച് കള്ളനോട്ട് വരെയെങ്കിലും കിട്ടിയിട്ടുണ്ടെന്നും അവയെല്ലാം കത്തിച്ച് കളയേണ്ടതായി വന്നുവെന്നും സലിം കുമാർ പറഞ്ഞു. അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ ഈ നീക്കത്തെ താൻ അംഗീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൊച്ചിയിൽ കണ്ടെയ്‌നറിൽ കള്ളനോട്ട് വന്നെന്ന വാർത്ത താനും വിശ്വസിക്കുന്നു. സമ്പദ് വ്യവസ്ഥ ശുദ്ധമാക്കാൻ ഇത്തരം ഒരു നടപടി അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Post Your Comments


Back to top button