KeralaLatest NewsNews

കോളറ ഭീഷണയിൽ കേരളം : ആലപ്പുഴയില്‍ 48കാരന് രോഗബാധ സ്ഥിരീകരിച്ചു

കഴിഞ്ഞ ആഴ്ച ശക്തമായ വയറളിക്കവും ചര്‍ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്

ആലപ്പുഴ : ആലപ്പുഴയില്‍ 48കാരന് കോളറ രോഗബാധ സ്ഥിരീകരിച്ചു. തലവടി സ്വദേശി രഘു പിജിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. നിലവില്‍ ഇയാള്‍ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യുന്ന രണ്ടാമത്തെ കേസാണിത്. കഴിഞ്ഞ ആഴ്ച ശക്തമായ വയറളിക്കവും ചര്‍ദിയും ഉണ്ടായതിനെ തുടര്‍ന്നാണ് ഇയാളെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗിയുടെ വീടിന്റെ സമീപത്തെ വീടുകളില്‍ നിന്ന് ആരോഗ്യവകുപ്പ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുന്നുണ്ട്.

ജലത്തിലൂടെ പകരുന്ന രോഗങ്ങളിലൊന്നാണ് കോളറ. വിബ്രിയോ കോളറേ എന്ന ബാക്റ്റീരിയയാണ് രോഗം പരത്തുന്നത്. വൃത്തിഹീനമായ ചുറ്റുപാടുകളില്‍ നിന്ന് ലഭിക്കുന്ന വെള്ളം, ആഹാരം എന്നിവയിലൂടെയാണ് ബാക്ടീരിയ ശരീരത്തിലെത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button