India

മെട്രോയില്‍ നൃത്തമാടി സ്ത്രീകള്‍; കാരണം അന്വേഷിച്ചപ്പോള്‍ യാത്രക്കാര്‍ ഞെട്ടി!

ന്യൂഡല്‍ഹി: മൃതദേഹത്തിനരികിലിരുന്ന് സെല്‍ഫി എടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്ന കാലമാണല്ലോ. ഇവിടെ മറ്റൊരു കൗതുകകരമായ കാഴ്ചയാണ് കണ്ടത്. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ കുറേ സ്ത്രീകള്‍ ഒന്നിച്ച് പെട്ടെന്ന് നൃത്തം ആരംഭിച്ചു. പാട്ടും നൃത്തവും കൊഴുത്തപ്പോള്‍ യാത്രക്കാര്‍ക്കും അതൊരു ഹരമായി.

ഗ്രാമീണ സ്ത്രീകളാണ് നൃത്തം ആടിയത്. ഡെല്‍ഹി മെട്രോയിലാണ് നൃത്തം നടന്നത്. എന്താണ് ഈ സന്തോഷത്തിന്റെ കാരണം എന്നു തിരക്കിയ യാത്രക്കാരാണ് ശരിക്കും ഞെട്ടിപ്പോയത്. ഗ്രാമീണ സ്ത്രീകളിലൊരാളുടെ മകളുടെ അമ്മായി അമ്മയുടെ ശവസംസ്‌ക്കാരത്തിനു പോയി മടങ്ങുകയായിരുന്നു സംഘം.

ഹരിയാനയില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തശേഷം മടങ്ങുമ്പോഴായിരുന്നു ട്രെയിനില്‍ വെച്ച് ഇവര്‍ നൃത്തം ചെയ്തത്. മരിച്ചുപോയ ആത്മാവിന്റെ ശാന്തിക്കുവേണ്ടിയാണത്രേ ഈ നൃത്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button