NewsInternational

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് ബലൂച് പ്രവാസികള്‍ ബലൂച് സ്വാതന്ത്ര്യവാദികളെ കൊന്നൊടുക്കുന്നു

ജർമ്മനി:പാകിസ്താനെതിരെ ആഞ്ഞടിച്ച് ബലൂച് പ്രവാസികൾ. പാക് സൈന്യം ഭീകരവാദികളാണ്.ബലൂചിസ്ഥാനിലെ ഭീകരർക്ക് പണം നൽകുന്നത് ഐ എസ് ഐ ആണെന്നും ബലൂച് പ്രവാസികൾ ആരോപിക്കുകയുണ്ടായി.വ്യാജ ഏറ്റുമുട്ടലുകൾ നടത്തിയാണ് നിരപരാധികളും നിരായുധരുമായ ബലൂച് സ്വാതന്ത്ര്യ സ്നേഹികളെ അവർ കൊന്നുടുക്കുന്നതെന്നും അവർ അഭിപ്രായപ്പെടുകയുണ്ടായി.

ബലൂചിസ്ഥാൻ രക്തസാക്ഷി അനുസ്മരണ ദിനത്തിലാണ് പാകിസ്താനെതിരെ പ്രതിഷേധവുമായി ബലൂച് പ്രവാസികൾ രംഗത്തെത്തിയത്.പാക് സൈന്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട രക്തസാക്ഷികൾക്ക് ആദരാഞ്ജലി അർപ്പിച്ച് കഴിഞ്ഞ ദിവസം ജർമനിയിളെയും ,പാകിസ്താനിലെയും, ലണ്ടനിലെയും നഗരങ്ങളിൽ ബലൂച് പ്രവാസികൾ പാകിസ്താനെതിരെ പ്രതിഷേധ പ്രകടനം സംഘടിപ്പിക്കുകയുണ്ടായി.

shortlink

Post Your Comments


Back to top button