NewsLife Style

പതിനെട്ടാം പടികൾക്ക് പിന്നിലെ വിശ്വാസങ്ങൾ

മണ്ഡലകാലം ആരംഭിച്ചിരിക്കുകയാണ്. ഇനി ശരണം വിളിയുടെ നാളുകളാണ്. ശബരിമലയെക്കുറിച്ചു പറയുമ്പോള്‍ 18 പടികളാണ് നമ്മുടെ മനസിലേക്ക് എത്തുന്നത്. പതിനെട്ടാം പടി ചവിട്ടം മഹത്തരവുമാകുന്നു. വ്രതശുദ്ധിയോടെ മനസില്‍ നിറഞ്ഞ ഭക്തിയോടെ ഈ പടികള്‍ ചവിട്ടിയുള്ള അയ്യപ്പദര്‍ശനം ആയുസിന്റെ പുണ്യമാണെന്നാണ് വിശ്വാസം. 18 പടികള്‍ കയറുന്നത് കഠിനപ്രയത്‌നം നിറഞ്ഞ അനുഭവവുമാണ്. 18 പടികളെ മഹത്തരമാക്കുന്ന ചില ഘടകങ്ങളുണ്ട്. ഇവയ്ക്കു പുറകില്‍ ചില വിശ്വാസങ്ങളുമുണ്ട്.

പതിനെട്ടാം പടിയിലെ ആദ്യ അഞ്ചു പടികള്‍ പഞ്ചേന്ദ്രിയങ്ങളായ കണ്ണ്, മൂക്ക്, ചെവി, വായ, ത്വക്ക് എന്നിവയെ സൂചിപ്പിക്കുന്നു. കണ്ണ് നല്ല കാര്യങ്ങള്‍ ദര്‍ശിക്കാനുള്ളതാണെന്നാണ് വിശ്വാസം. ഭഗവല്‍ ദര്‍ശനം പ്രധാനമാകുന്നു. നല്ല കാര്യങ്ങള്‍ കേള്‍ക്കാന്‍ മാത്രം ചെവി ഉപയോഗിക്കുക. നാമജപമടക്കമുള്ള നല്ല കാര്യങ്ങള്‍. നാവ് നല്ല കാര്യങ്ങള്‍ പറയാന്‍. ഭഗവല്‍നാമ ജപത്തിന്. മൂക്കിലൂടെ നല്ല ഗന്ധം, അതായത് ഭഗവാന് അര്‍പ്പിച്ച പൂക്കളുടെ ഗന്ധം ശ്വസിക്കുക. സ്പര്‍ശനം കൊണ്ടുദ്ദേശിക്കുന്നത് ജപമാല സ്പര്‍ശിച്ചുകൊണ്ടിരിക്കുകയെന്നതാണ്.

അടുത്ത എട്ടു പടികള്‍ അഷ്ടരംഗങ്ങളായ കാമം, ക്രോധം, ലോഭം, മോഹം, മദം, മത്സരം, അസൂയ, അഹങ്കാരം എന്നിവയെ സൂചിപ്പിക്കുന്നു. ഇത്തരം കാര്യങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് പറയപ്പെടുന്നത്. മറ്റുള്ളവരേയും ഇത്തരം ദുര്‍ഗുണങ്ങളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ ശ്രമിക്കുകയും വേണം. സത്വം, രജസ്, തമസ് എന്നിവയെയാണ് അടുത്ത മൂന്നു പടികള്‍ സൂചിപ്പിക്കുന്നത്. മടി, ഞാനെന്ന ഭാവം തുടങ്ങിയവ ഉപേക്ഷിച്ച് ഭഗവാന് മുന്നില്‍ സ്വയംസമര്‍പ്പിക്കണം. അവസാന രണ്ടു പടികള്‍ വിദ്യ, അജ്ഞാനം എന്നിവയെ കാണിക്കുന്നു. അജ്ഞാനത്തില്‍ നിന്നും ജ്ഞാനത്തിലേയ്ക്കു സഞ്ചരിച്ച് മോക്ഷപ്രാപ്തി കൈവരിക്കുകയെന്നതാണ് ഈ പടികള്‍ നല്‍കുന്ന പാഠം. 18 പടികള്‍ കയറിക്കഴിഞ്ഞാല്‍ ഒരാള്‍ ജീവിതത്തെക്കുറിച്ചുള്ള അറിവും ജീവിതാര്‍ത്ഥവും മനസിലാക്കുന്നുവെന്നു പറയാം. തേങ്ങയില്‍ നെയ്യു നിറച്ചതും മറ്റു പൂജാദ്രവ്യങ്ങളുമടങ്ങിയ ഇരുമുടിയും പ്രധാനമാണ്. അയ്യപ്പഭക്തന്റെ വ്രതശുദ്ധിയെയാണ് നെയ്യു നിറച്ച തേങ്ങയടങ്ങുന്ന ഇരുമുടിക്കെട്ട് സൂചിപ്പിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button