International

നോബല്‍ സമ്മാനം പുതിയ തീരുമാനവുമായി ബോബ് ഡിലന്‍

സ്റ്റോക്ക്‌ഹോം: ഈ വർഷത്തെ സാഹിത്യ നോബൽ സ്വീകരിക്കാൻ സ്‌റ്റോക്ക്‌ഹോമിലേക്ക് ഇല്ലെന്ന് അമേരിക്കന്‍ ഗായകനും ഗാനരചയിതാവുമായ ബോബ് ഡിലന്‍ അറിയിച്ചു. മുന്‍ നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാൽ ചടങ്ങിന് എത്താന്‍ സാധിക്കില്ലെന്ന് അറിയിച്ചു കൊണ്ടുള്ള ഡിലന്റെ കത്ത് ലഭിച്ചതായി നൊബേല്‍ സമ്മാനം നല്‍കുന്ന സ്വീഡിഷ് അക്കാദമി അറിയിച്ചു.

നൊബേല്‍ സമ്മാനം ലഭിച്ചതിലൂടെ താന്‍ വളരെയധികം ആദരിക്കപ്പെട്ടതായി തോന്നുന്നു. പുരസ്‌കാരം വ്യക്തിപരമായി സ്വീകരിക്കാനാണു ആഗ്രഹിക്കുന്നതെന്ന് ഡിലൻ തന്‍റെ കത്തില്‍ പറയുന്നു.

പുരസ്‌കാര ജേതാവിന്റെ തീരുമാനം അക്കാദമി അംഗീകരിച്ചതായും ഇത് ഒരു അപൂര്‍വ്വ സംഭവമാണെന്ന് സ്വീഡിഷ് അക്കാദമി സെക്രട്ടറി സാറ ഡാനിയസ് പറഞ്ഞു. ഇദ്ദേഹത്തിന് പകരം മറ്റാരെങ്കിലും സമ്മാനം ഏറ്റുവാങ്ങാന്‍ എത്തുമോ എന്ന കാര്യം വ്യക്തമല്ല.

അമേരിക്കന്‍ ഗാനപാരമ്പര്യത്തിന് നല്‍കിയ മഹത്തായ സംഭാവനകളാണ് ഡിലനെ നൊബേല്‍ സമ്മാനത്തിന് അര്‍ഹനാക്കിയത്.

shortlink

Post Your Comments


Back to top button