International

ആക്രമണം ചെറുക്കാന്‍ ഐഎസിന്റെ പുതിയ തന്ത്രങ്ങള്‍

ഇറബെല്‍: എല്ലാ ഭാഗത്തുനിന്നും ആക്രമണങ്ങള്‍ ശക്തി പ്രാപിച്ചതോടെ ഐഎസ് മുന്‍കരുതലുകള്‍ ശക്തമാക്കുന്നു. പുതിയ തന്ത്രങ്ങളുമായിട്ടാണ് ഐഎസിന്റെ പടയൊരുക്കം. ഭീകരരുടെ കേന്ദ്രങ്ങള്‍ ഇറാഖി യുഎസ് സഖ്യസേന പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെയാണ് ഐഎസ് സംരക്ഷണത്തിന് പുതിയ പദ്ധതികളൊരുക്കുന്നത്.

സഖ്യസേനയുടെ ശ്രദ്ധതിരിക്കാന്‍ മരംകൊണ്ടുള്ള ടാങ്കുകളും പടയാളികളെയും അണിനിരത്തിയാണ് ഐഎസ് നീക്കം. മരംകൊണ്ടു നിര്‍മിച്ച ടാങ്കുകളും പടയാളികളുടെ രൂപങ്ങളും രഹസ്യ മാര്‍ഗങ്ങളിലൂടെ ഇറാഖി സൈന്യം മനസിലാക്കി. ദൂരെ നിന്നു നോക്കിയാല്‍ യഥാര്‍ത്ഥ ടാങ്കുകളും പടയാളികളുമാണന്നേ തോന്നുകയുള്ളൂ.

Islamic-State

വ്യോമാക്രമണം നടത്തുന്നവരെ തെറ്റിദ്ധരിപ്പിക്കാനാണ് ഇത്തരമൊരു നീക്കവുമായി ഐഎസ് രംഗത്തിറങ്ങുന്നത്. ടക്കന്‍ മൊസൂളിലെ സദാ എന്ന ഗ്രാമത്തിലെ ഒരു കെട്ടിടത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള ടാങ്കുകളും പടയാളികളുടെ രൂപങ്ങളും കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button