International

മലയാളി ബാലൻ മരിച്ച നിലയിൽ

ഓക്‌ലാന്‍ഡ്‌: ന്യൂസിലാന്‍ഡിലെ നോര്‍ത്ത് ഷോറിന് സമീപമുള്ള ചൈല്‍ഡ് കെയര്‍ സ്ഥാപനത്തില്‍ മലയാളികളായ വിജു വറീത് , ജിഷ ദമ്പതികളുടെ മകന്‍ ആല്‍ഡ്രിച്ച് വിജുവിനെ (നാല്) മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചക്ക് 2.45 ഓടെയാണ് സംഭവം. ടക്കപുനയിലെ അന്‍സാക് സ്ട്രീറ്റിലെ എഞ്ചല്‍സ് ചൈല്‍ഡ് കെയര്‍ സെന്ററിലാണ് അപകടം. സ്ഥാപനത്തിലെ കളിസ്ഥലത്ത് കുട്ടി മരിച്ചു കിടക്കുന്ന വിവരം ജീവനക്കാര്‍ പോലീസിനെ അറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ചാലക്കുടി വടക്കുംചേരി കുടുംബാംഗമായ വിജുവറീതും ജിഷയും ആറ് വര്‍ഷം മുന്‍പാണ് പാല്‍മെസ്റ്റന്‍ നോര്‍ത്തില്‍ താമസം തുടങ്ങിയത്.

കളിക്കുന്നതിനിടയില്‍ സംഭവിച്ച അപകടമാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനമെങ്കിലും കുട്ടിയ്ക്ക് അപകടം സംഭവിച്ചിട്ടും ജീവനക്കാര്‍ അറിയാതിരുന്നത് അന്വേഷണ വിധേയമാക്കുമെന്ന് പോലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button