NewsInternational

പാകിസ്ഥാന്റെ ആണവായുധ ശേഖരത്തെക്കുറിച്ച് വെളിപ്പെടുത്തല്‍ എവിടെ? എങ്ങനെ?

വാഷിംഗ്ടണ്‍: പാകിസ്ഥാന്റെ കൈവശമുള്ള ആണവായുധ ശേഖരത്തെക്കുറിച്ച് അമേരിക്കന്‍ ശാസ്ത്രജ്ഞരുടെ വെളിപ്പെടുത്തൽ.പാക്കിസ്ഥാനെ അത്രകണ്ട് നിസ്സാരവൽക്കരിക്കാൻ പറ്റില്ലെന്നാണ് അമേരിക്കന്‍ ആറ്റോമിക് സയന്റിസ്റ്റുകളുടെ നിഗമനം.പാകിസ്ഥാന്റെ കൈവശം 130 മുതല്‍ 140 വരെ ആണവായുധ ശേഖരം ഉണ്ടെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.ഉപഗ്രഹ ചിത്രങ്ങള്‍ അതിസൂഷ്മമായി പരിശോധിച്ചതില്‍ നിന്നാണ് ഈ വിവരം ശാസ്ത്രജ്ഞര്‍ മനസിലാക്കിയിരിക്കുന്നത്.ആണവായുധങ്ങള്‍ വര്‍ഷിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളും പാക്കിസ്ഥാന്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ എഫ്-16 യുദ്ധവിമാനങ്ങളും ഉള്‍പ്പെടുന്നുണ്ട്.

വന്‍തോതിലുള്ള ആണവായുധശേഖരം പാക്കിസ്ഥാനുണ്ടെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ തെളിയിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ആണവശേഷിയുള്ള യുദ്ധവിമാനങ്ങള്‍ പടിഞ്ഞാറന്‍ കറാച്ചിയിലെ മന്‍സൂര്‍ എയര്‍ ബേസിലാണ് സൂക്ഷിച്ചിരിക്കുന്നത്.അതീവ സുരക്ഷയുള്ള ഈ മേഖലയില്‍ ഭൂമിയ്ക്കടിയിലും ചില സംവിധാനങ്ങള്‍ ഉണ്ട്. പാകിസ്താന്റെ കമാന്‍ഡ് സെന്റര്‍ ആണ് ഭൂമിയ്ക്കടിയില്‍ എന്നാണ് നിഗമനം.കൂടുതല്‍ ആണവായയുധങ്ങളും അത് വഹിക്കാന്‍ ശേഷിയുള്ള മിസൈലുകളും വിമാനങ്ങളും പാക്കിസ്ഥാന്റെ പക്കലുണ്ട്. 140 അണുബോംബുകള്‍ പാക്കിസ്ഥാന്റെ പക്കലുണ്ടെന്നാണ് കരുതുന്നത്. 2020 ആകുമ്പോഴേക്കും പാക്കിസ്ഥാന് 80-ഓളം അണുബോംബുകള്‍ മാത്രമേ പാകിസ്താന്റെ കൈവശം കാണൂ എന്നാണ് 1999-ലെ അമേരിക്കന്‍ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നത്. എന്നാൽ ഇത് അതിനേക്കാൾ ഏറെ കൂടുതലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ആണവായുധങ്ങള്‍ വഹിക്കാന്‍ കഴിയുന്ന മിസൈലുകളുമായി ബന്ധപ്പെട്ട വാഹനങ്ങളുടെ സാന്നിധ്യം ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്. കുറഞ്ഞത് 100 കിലോമീറ്റര്‍ ദൂരത്തേക്ക് അയയ്ക്കാന്‍ കഴിയുന്നതാണ് ഈ മിസൈലുകള്‍. ഇന്ത്യയിലെ തന്ത്രപ്രധാന സ്ഥലങ്ങളെല്ലാം ഇതിന്റെ പരിധിയിൽ വരുമെന്നത് ഇന്ത്യയുടെ ആശങ്ക വർധിപ്പിക്കുന്നതാണ്.കൂടാതെ കൂടുതല്‍ ആണവായുധങ്ങള്‍ നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് പാക്കിസ്ഥാനെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.നാല് പ്ലൂട്ടോണിയം റിയാക്ടറുകളും സമ്ബുഷ്ട യുറേനിയം നിര്‍മ്മാണ യൂണിറ്റുകളും പാക്കിസ്ഥാനുണ്ട്. പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തേറ്റവും കൂടുതല്‍ ആണവായുധങ്ങളുള്ള മൂന്നാമത്തെ രാജ്യമായി പാക്കിസ്ഥാന്‍ മാറുമെന്നാണ് വിലയിരുത്തൽ.

shortlink

Related Articles

Post Your Comments

Related Articles


Back to top button