NewsIndia

കറൻസി പിൻവലിക്കൽ; ഇന്ത്യയിൽ നിന്നുകൊണ്ട് ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്നവരെ ചവിട്ടി പുറത്താക്കണം; പാക് വംശജനായ എഴുത്തുകാരൻ

 

ജയ്പൂർ :പാകിസ്ഥാന്റെ പിന്തുണയോടെ ഇന്ത്യയിൽ തുടർന്നു പോന്ന തീവ്രവാദത്തിനു തിരിച്ചടിയാണ് കറൻസി പിൻവലിക്കലിലൂടെ ഉണ്ടായതെന്ന് പാകിസ്ഥാൻ വംശജനായ കനേഡിയൻ എഴുത്തുകാരൻ തരേഖ് ഫത്ത അഭിപ്രായപ്പെട്ടു.ജയ്‌പ്പൂരിൽ നടന്ന ‘ജയ്‌പ്പൂർ ഡയലോഗ്‌സ്‘ എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഡിജിറ്റൽ യുഗത്തിലെ ആദ്യ കറൻസി മാറ്റമാണിത്. ഇത് ജനങ്ങൾക്ക് അവരുടെ ജീവിത നിലവാരം ഉയർത്തും.പാകിസ്ഥാനിൽ നിന്നും മോചനം നേടുന്നതിനായി ബലൂചിസ്ഥാൻ കഠിനപ്രയത്നം ചെയ്യുകയാണെന്നും” അദ്ദേഹം അഭിപ്രായപ്പെട്ടു.ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്നു മുക്തമാകുകയാണെങ്കിൽ മാത്രമേ താൻ പാകിസ്ഥാനിലേക്ക് പോകൂ എന്ന് അദ്ദേഹം പറഞ്ഞു.

പാകിസ്ഥാൻ ഇന്ത്യയുമായി ബന്ധുത്വം ആഗ്രഹിക്കുന്നില്ലെന്നതാണ് യാഥാർഥ്യം. ഇത് ഇന്ത്യക്കാർ മനസ്സിലാക്കണം.ഇന്ത്യയിൽ ജീവിച്ചു കൊണ്ട് ഇന്ത്യക്കെതിരെ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ചവിട്ടി പുറത്താക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഇന്ത്യയിലെ പാകിസ്ഥാൻ ഹൈക്കമ്മീഷണറും ഇതേ നടപടിക്ക് അർഹനാണെന്ന് ഫത്ത അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button