NewsInternational

ബലാത്സംഗം കുറ്റകരമല്ല : പുതിയ നിയമത്തിനെതിരെ ലോകരാഷ്ട്രങ്ങള്‍

തുര്‍ക്കി : കുട്ടികളുടെ സുരക്ഷയ്ക്കായി യൂണിസെഫും ലോകരാഷ്ട്രങ്ങളും മുന്‍കൈ എടുത്ത് നിയമം പാസാക്കുന്ന ഈ കാലഘട്ടത്തില്‍ തുര്‍ക്കിയിലെ പുതിയ നിയമം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. ബലാത്സംഗം ചെയ്യുന്ന പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ തയ്യാറായാല്‍ അയാളെ കുറ്റവിമുക്തനാക്കുന്ന നിയമമാണ് തുര്‍ക്കിയില്‍ പാസ്സായത്. തുര്‍ക്കിയിലെ ഈ നിയമം കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം ഗണ്യമായ തോതില്‍ വര്‍ധിപ്പിക്കാന്‍ ഇടയാക്കും.

യൂറോപ്യന്‍ യൂണിയനില്‍ അംഗത്വം തേടുന്നതിനിടെയാണ് വിവാദ നിയമം തുര്‍ക്കി പാസ്സാക്കിയത്.
പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് അറിയാതെ അവരുമായി ലൈംഗികബന്ധതത്തിലേര്‍പ്പെടുന്ന പുരുഷന്മാര്‍ക്ക് മാപ്പുനല്‍കുന്നതിനാണ് ഈ നിയമമെന്നാണ് പ്രസിഡന്റ് റീസെപ് തായിപ്പ് സര്‍ക്കാറിന്റെ വാദം. എന്നാല്‍, ചെറിയ പെണ്‍കുട്ടികളെപ്പോലും ലൈഗിംഗാതിക്രമത്തിന് ഇരയാക്കുന്നതിന് ഈ നിയമം വഴിയൊരുക്കുമെന്ന് വലിയൊരു വിഭാഗം വാദിക്കുന്നു.

കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തെയും ബലംപ്രയോഗിച്ചുള്ള ശൈശവ വിവാഹങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നിയമമാണിതെന്ന് വിമര്‍ശകര്‍ പറയുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചുവരുന്നുവെന്ന ആരോപണം നേരിടുന്നതിനിടെയാണ് തുര്‍ക്കി ഈ നിയമം പാസാക്കിയത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ സ്ത്രീകള്‍ക്കെതിരായ അക്രമങ്ങള്‍ 40 ശതമാനത്തോളമാണ് വര്‍ധിച്ചത്.
ഭരണകക്ഷിയായ ജസ്റ്റിസ് ആന്‍ഡ് ഡവലപ്‌മെന്റ് പാര്‍ട്ടിയാണ് പാര്‍ലമെന്റില്‍ വിവാദ ബില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷം ശക്തമായി എതിര്‍ത്തെങ്കിലും ബില്‍ പാസ്സാവുകയായിരുന്നു. ആഗോള തലത്തില്‍ കുട്ടികളെ സംരക്ഷിക്കാനായി നിര്‍മ്മിച്ചിട്ടുള്ള നിയമങ്ങള്‍ക്ക് വിരുദ്ധമാണ് ഈ നിയമമെന്നാണ് പ്രതിപക്ഷത്തിന്റെ വാദം.

shortlink

Related Articles

Post Your Comments

Related Articles


Back to top button