India

നോട്ട് മാറല്‍ വധുവിന് സഹായവുമായി പ്രധാനമന്ത്രി

വാരണാസി : 500 ,1000 നോട്ടുകൾ കേന്ദ്ര സർക്കാർ പിൻവലിച്ചതും, നോട്ട് മാറാനുള്ള പരിധി കുറച്ചതും ഏറെ ബാധിച്ചത് വിവാഹ ചടങ്ങുകളെയാണ്. പണമില്ലാതെ വന്നപ്പോൾ പല കല്ല്യാണങ്ങളും മാറ്റിവയ്ക്കേണ്ടി വന്നു. ഇത്തരത്തിൽ നോട്ട് പ്രതിസന്ധിയിൽ പെട്ട വാരണസിയിലെ ഒരു വധുവിനും വീട്ടുകാര്‍ക്കും സഹായവുമായി പ്രധാന മന്ത്രി ഏത്തി.

നരേന്ദ്രമോദിയുടെ തന്നെ മണ്ഡലമായ വാരണസിയിലെ നെയ്ത്ത് തൊഴിലാളിയായ ജിതേന്ദ്ര സാഹുവിന് നോട്ട് നിരോധനത്തെ തുടർന്ന് വര്ഷങ്ങളായി മകളുടെ കല്ല്യാണത്തിനായി സ്വരുക്കൂട്ടി വെച്ച പണമെല്ലാം ഒറ്റ രാത്രി കൊണ്ട് അസാധുവായതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്നു. അപ്പോളാണ് മകളും വധുവുമായ ജ്യോതി പ്രധാനമന്ത്രിക്കു കത്തയക്കുന്നതും, പ്രധാനമന്ത്രിയുടെ സഹായ വാഗ്ദാനം മറുപടിയായി ലഭിച്ചതും.

shortlink

Post Your Comments


Back to top button