Kerala

മൂന്ന് സൈനികരെ പാകിസ്ഥാന്‍ കൊലപ്പെടുത്തി: ഒരാളുടെ മൃതദേഹം വികൃതമാക്കി

ശ്രീനഗര്‍● ജമ്മു കാശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ജവാന്മാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന്റെ മൃതദേഹം വികൃതമാക്കിയനിലയിലാണ്. നിയന്ത്രണ രേഖയില്‍ മാച്ചില്‍ സെക്ടറിലാണ് സംഭവം. ഇന്ത്യന്‍ സേനയും ശക്തമായി തിരിച്ചടിക്കുകയാണ്.

സെപ്തംബറില്‍ പാക്‌ അധീന കാശ്മീരിലെ ഭീകരക്യാമ്പുകളില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിന് ശേഷം ഇത്തരത്തില്‍ 286 തവണയാണ് പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്തിയത്. ഇതില്‍ 14 സുരക്ഷാ സൈനികര്‍ ഉള്‍പ്പടെ 26 പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

shortlink

Post Your Comments


Back to top button