Latest NewsNewsIndia

വിദ്യാർത്ഥിയിൽ നിന്ന് ഗർഭിണിയായി, ഗർഭം അലസിപ്പിക്കാൻ അനുമതി തേടി പോക്സോ കേസിൽ പ്രതിയായ അധ്യാപിക

സൂറത്ത്: 13കാരനായ വിദ്യാര്‍ത്ഥിയില്‍ നിന്ന് ഗര്‍ഭിണിയായി. ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി പോക്‌സോ കേസില്‍ അറസ്റ്റിലായ 23കാരിയായ അധ്യാപിക. വര്‍ഷങ്ങളായി ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ത്ഥിയായിരുന്ന പതിമൂന്നുകാരനെ തട്ടിക്കൊണ്ട് പോയതിന് പിന്നാലെ ആറ് ദിവസത്തെ തെരച്ചിലിനൊടുവിലാണ് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്. 13കാരന്റെ പിതാവിന്റെ പരാതിയിലായിരുന്നു അറസ്റ്റ്. ഗര്‍ഭത്തിന് ഉത്തരവാദി 13കാരനാണെന്ന് അധ്യാപിക മൊഴി നല്‍കിയതോടെ ഡിഎന്‍എ പരിശോധന നടത്താനുള്ള നീക്കത്തിലായിരുന്നു

ഏപ്രില്‍ 29നാണ് അധ്യാപിക അറസ്റ്റിലായത്. നിലവില്‍ സൂറത്തിലെ ജയിലില്‍ കഴിയുന്ന അധ്യാപിക ഗര്‍ഭസ്ഥ ശിശുവിനും തനിക്കും ജീവന് ആപത്തുണ്ടെന്നും പ്രസവ സമയത്ത് അടക്കം അപായപ്പെടുത്തിയേക്കുമെന്നുമാണ് കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമാക്കുന്നത്. സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് തേടിയിരിക്കുകയാണ് കോടതി.

ഏപ്രില്‍ 25നാണ് വലിയ വിവാദമായ സംഭവങ്ങള്‍ക്ക് തുടക്കം. 13കാരന്റെ മാതൃകാ അധ്യാപികയായിരുന്ന 23കാരി വിദ്യാര്‍ത്ഥിയുമായി പട്ടാപ്പകല്‍ കടന്നുകളയുകയായിരുന്നു. 13കാരന്റെ പരാതിയില്‍ സിസിടിവി ദൃശ്യങ്ങള്‍ പിന്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ആറ് ദിവസത്തിന് ശേഷമാണ് ഇവരെ കണ്ടെത്താനായത്. ഏതാനും വര്‍ഷങ്ങളായി 13കാരന്റെ സ്വകാര്യ ടീച്ചറായിരുന്നു അധ്യാപിക. കഴിഞ്ഞ വര്‍ഷത്തോടെയാണ് 13കാരന്‍ അധ്യാപികയുടെ ഒരേയൊരു സ്വകാര്യ വിദ്യാര്‍ത്ഥിയായത്. അധ്യാപികയുടെ വീട്ടില്‍ വട്ടപം വഡോദരയിലെ ഒരു ഹോട്ടലില്‍ വച്ചും 13കാരനുമായി അധ്യാപിക ശാരീരിക ബന്ധം പുലര്‍ത്തിയെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഗുജറാത്ത്- രാജസ്ഥാന്‍ അതിര്‍ത്തിയില്‍ വച്ചാണ് ഇവര്‍ അറസ്റ്റിലായത്. ചോദ്യം ചെയ്യലില്‍ ഇവര്‍ രണ്ട് പേരും മാസങ്ങളായി ശാരീരിക ബന്ധം പുലര്‍ത്തിയതായി അധ്യാപികയും വിദ്യാര്‍ത്ഥിയും മൊഴി നല്‍കിയിട്ടുണ്ട്. നിലവില്‍ അഞ്ച് വര്‍ഷത്തോളമായി 13കാരന് ട്യൂഷന്‍ നല്‍കിക്കൊണ്ടിരുന്ന അധ്യാപികയ്‌ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തിട്ടുള്ളത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button