KeralaLatest NewsNews

ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിത നേരിട്ടത് ക്രൂരപീഡനം

കൊച്ചി: ചോറ്റാനിക്കരയിലെ പോക്ക്‌സോ അതിജീവിതത്തിൻ്റെ മരണത്തിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. 120 ഓളം പേജുള്ള കുറ്റപത്രമാണ് ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി പൊലീസ് നൽകിയത്. പെൺകുട്ടിയുടെ ആണ് സുഹൃത്തായ അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലത്സംഗം, ആയുധങ്ങൾ ഉപയോഗിച്ച് മുറിവേൽപ്പിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

പെൺകുട്ടിയെ മർദിക്കാൻ ഉപയോഗിച്ച ചുറ്റിക, ബെൽറ്റ്, ഷോൾ എന്നിവ തെളിവുകളായി സമർപ്പിച്ചിട്ടുണ്ട്. സംഭവ ദിവസം പ്രതി പെൺകുട്ടിയുടെ വീട്ടിലെത്തുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും നിർണ്ണായകമാണെന്ന് പൊലീസ് വ്യക്തമാക്കി. ജനുവരി 26 നാണ് പോക്സോ അതിജീവിതയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തി. യുവാവിൻ്റെ ആക്രമണത്തിന് പിന്നാലെ ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയിൽ വച്ച് മരിക്കുകയായിരുന്നു. മറ്റൊരാളുമായി പെൺകുട്ടിക്ക് സൗഹൃദം ഉണ്ടെന്ന് സംശയത്തിലായിരുന്നു യുവാവിൻ്റെ മർദനം. പോക്ക്സോ കേസ് അതിജീവിതമാണ് 19കാരിയായ പെൺകുട്ടി. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടതായും പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിരുന്നു.

ഒരു തരത്തിൽ ‘,’ ഇതും പെൺകുട്ടിയുടെ ശ്വാസം മുട്ടിച്ചതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. ഒരു പകൽ മുഴുവൻ വൈദ്യസഹായം നിഷേധിച്ചതും ജീവന് അപകടത്തിലാക്കി. വീട്ടിൽ നിന്ന് ആശുപത്രിയിൽ എത്തിക്കും മുമ്പ് തന്നെ പെൺകുട്ടിക്ക് മസ്തിഷ്ക്ക മരണം സംഭവിച്ചു. പെൺകുട്ടി ലൈംഗിക അതിക്രമം നേരിട്ടെന്നും പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. ഇൻസ്റ്റഗ്രാം വഴിയുള്ള പരിചയം മുതലെടുത്ത് പെൺകുട്ടികളിൽ നിന്ന് പണം തട്ടി ലൈംഗികമായി ഉപയോഗിക്കുമായിരുന്നു പ്രതി അനൂപിൻ്റെ ലക്ഷ്യം എന്നാണ് പൊലീസ് പറയുന്നത്. അനൂപിൻ്റെ വാക്കുകൾ വിശ്വസിച്ച് അമ്മയോട് പോലും പെൺകുട്ടി തരിച്ചിരുന്നു. തൻ്റെ ക്രിമിനൽ പശ്ചാത്തലം മറച്ചുപിടിച്ചാണ് അനൂപ് പെൺകുട്ടിയുമായി അടുത്തത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button