NewsGulf

റോഡ് സുരക്ഷ ഉറപ്പാക്കാൻ ഇനി മുതൽ ഡ്രോണുകൾ

ദുബായ്: ദുബായിയില്‍ ഇനി മുതൽ റോഡ് സുരക്ഷയ്ക്കായി ഡ്രോണുകൾ ഉപയോഗിക്കും. ഗതാഗത നിരീക്ഷണത്തിനാണ് ഡ്രോണുകള്‍ ഉപയോഗിക്കാന്‍ തീരുമാനിച്ചത്. ഗതാഗതം സംബന്ധിച്ച വിവരങ്ങളും, റോഡപകടങ്ങളുമാണ് ഡ്രോണ്‍ റിപ്പോര്‍ട്ട് ചെയ്യുക. അടുത്ത വര്‍ഷം മുതൽ ആളില്ലാവിമാനങ്ങള്‍ റോഡുകള്‍ നിരക്ഷിച്ചുതുടങ്ങും എന്നാണ് ദുബായ് റോഡ്‌സ് ട്രാൻസ്‌പോർട് അതോറിട്ടി പറയുന്നത്. ദുബായിയിലെ റോഡുകൾ മുഴുവൻ സമയവും ആളില്ലാ വിമാനങ്ങളുടെ നിരീക്ഷണത്തിലാക്കാനാണ് ആര്‍ടിഎയുടെ പദ്ധതി.

ആകാശത്ത് വട്ടമിട്ട് പറക്കുന്ന ആളില്ലാവിമാനങ്ങൾ റോഡിന്റെ അവസ്ഥയും നടക്കുന്ന അപകടങ്ങളും എല്ലാം കണ്‍ട്രോള്‍ സെന്‍ററില്‍ അറിയിക്കും. തത്സമയം വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്നവയായിരിക്കും ഇവ. അതുപോലെ പ്രധാനപ്പെട്ട പൊതുഗതാഗത കേന്ദ്രങ്ങളിലും ഡ്രോണുകളെ വിന്യസിക്കും. ദുബായിയിലെ വിവിധ മേഖലകളായി തിരിച്ചായിരിക്കും ആളില്ലാവിമാനങ്ങള്‍ അണിനിരത്തുക. എന്നാല്‍ എത്ര ഡ്രോണുകളാണ് നിരീക്ഷണത്തിനായി വിന്യസിക്കുക എന്ന് നിശ്ചയിച്ചിട്ടില്ല.

ആദ്യഘട്ടത്തില്‍ ആളില്ലാവിമാനങ്ങള്‍ നഗരത്തിലെ പ്രധാനപ്പെട്ട റോഡുകളിലായിരിക്കും നിരീക്ഷണം നടത്തുക.ഡ്രോണുകളെ വിന്യസിക്കുക വഴി റോഡപകടങ്ങള്‍ പെട്ടെന്ന് കണ്ടെത്തി ഇടപെടാന്‍ കഴിയും എന്ന് ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കി. കൂടാതെ അപകടം നടന്ന് നിമിഷങ്ങള്‍ക്കകം തന്നെ ആംബുലന്‍സ് അയക്കാനും കഴിയും.അതെസമയം ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ ഡ്രോണുകളെ ഉപയോഗിക്കില്ല എന്നും ആര്‍ടിഎ അധികൃതര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button