Kerala

സുധീരനെ കൃമിയെന്ന് വിളിച്ച് എംഎം മണി

റാന്നി : കേരളത്തിലെ സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ക്കുന്ന നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ യോജിച്ചുള്ള സമരത്തിനു ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും തയാറാകുമ്പോള്‍ അതിനെ എതിര്‍ക്കുന്ന വി.എം.സുധീരന്‍ ഒരു കൃമിയാണെന്ന് മന്ത്രി എം.എം. മണി. പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന സ്വഭാവമാണ് സുധീരന്റേത്. റാന്നിയില്‍ സിപിഎം നേതാക്കളുടെ അനുസ്മരണവും കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മോദി ഭരണത്തിന്റെ 50 ശതമാനം കഴിഞ്ഞപ്പോള്‍ രാജ്യം കുളമായിരിക്കുകയാണ്. സഹകരണ പ്രസ്ഥാനങ്ങളുടെ ആശങ്ക പങ്കുവയ്ക്കാനോ പരിഹരിക്കാനോ മോദിക്ക് സമയമില്ല. അന്തവും കുന്തവുമില്ലാത്ത ജയ്റ്റിലിയെ കണ്ടാല്‍ മതി എന്നാണ് പറയുന്നത്. കേരള നിയമസഭയില്‍ ഒ. രാജഗോപാല്‍ വന്നതിന് ഉത്തരവാദി ഉമ്മന്‍ചാണ്ടിയാണെന്നും മണി പറഞ്ഞു. യോജിച്ച പോരാട്ടത്തിന് സിപിഎം ശ്രമിക്കും. അതിനു കഴിഞ്ഞില്ലെങ്കിലും എല്‍ഡിഎഫ് നേതൃത്വത്തില്‍ ശക്തമായ സമരങ്ങള്‍ തുടരും. പിതൃസ്വത്ത് കൈകാര്യം ചെയ്യുന്ന രീതിയിലാണ് ഒറ്റ രാത്രികൊണ്ട് മോദി 500 ന്റേയും 1000 ന്റേയും നോട്ടുകള്‍ പിന്‍വലിച്ചത്.

സഹകരണ ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ നിയന്ത്രണം വച്ചിട്ടും സ്വകാര്യ ബാങ്കുകള്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ല. സാധാരണക്കാരുടെ വായില്‍ മണ്ണിടുക എന്നതു മാത്രമാണ് പ്രധാനമന്ത്രിയുടെ പൊതു മിനിമം പരിപാടി. ഇന്ത്യ മുഴുവന്‍ ശൗചാലയം പണിയും എന്നു പറഞ്ഞ മോദി ആദ്യം ചെയ്യേണ്ടത് വസ്തുവും വീടും ഇല്ലാത്തവര്‍ക്ക് ഒരു തുണ്ട് ഭൂമിയും വീടും നല്‍കുക എന്നതായിരുന്നു. ഇപ്പോള്‍ വീടുമില്ല ശൗചാലയവുമില്ലെന്നതാണ് സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button